സിനിമയല്ല പണം തന്നെ പ്രധാനം

By Staff

Vinu Mohan
സിനിമാഭിനയം പണത്തിന്‌ വേണ്ടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. അതിന്‌ വേണ്ടിയ്‌ലലാതെ സിനിമയില്‍ നിന്നാല്‍ ആരോരുമറിയാതെ ഒടുങ്ങിപ്പോവുകയേ ഉള്ളുവെന്നതിന്‌ ഒരുപാട്‌ ഉദാഹരണങ്ങള്‍ നമുക്ക്‌ മുമ്പിലുണ്ട്‌.

എന്നാല്‍ പണവും പ്രശസ്‌തിയും മറ്റനേകം സൗഭാഗ്യങ്ങളും വാരിക്കോരി തരുന്ന സിനിമയോട്‌ നടീനടന്‍മാര്‍ക്ക്‌ എത്രത്തോളം ആത്മാര്‍ത്ഥയുണ്ട്‌. പറയുന്ന പ്രതിഫലം കിട്ടിയാലേ സിനിമയില്‍ അഭിനയിക്കൂവെന്ന നിബന്ധന പിടിച്ചിരുന്നെങ്കില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പല മികച്ച സിനിമകളും ഇവിടെ പിറക്കില്ലായിരുന്നു. കരിയറിലെ മികച്ച പല ചിത്രങ്ങളിലും ഈ സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം വളരെക്കുറച്ച്‌ വാങ്ങിയാണ്‌ അഭിനയിച്ചതെന്ന കാര്യം ഇവിടെ രഹസ്യമൊന്നുമല്ല.

സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്ന പുതിയ തലമുറയിലെ പലതാരങ്ങള്‍ പക്ഷേ ഇതൊന്നും മാതൃകയാക്കാറില്ല. പണത്തിന്‌ വേണ്ടി മാത്രം സിനിമയഭിനയിക്കാന്‍ തയാറാകുമ്പോള്‍്‌ ഒരുപക്ഷേ ഇവര്‍ക്ക നഷ്ടപ്പെടുന്നത്‌ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും.

യുവതാരങ്ങളായ വിനു മോഹന്റെയും ഭാമയുടെയുടെയും ചില നടപടികളാണ്‌ ഇക്കാര്യങ്ങള്‍ പറയാനിടയാക്കിയത്‌. കൃത്യസമയത്ത്‌ പറഞ്ഞുറപ്പിച്ചിരുന്ന പണം കിട്ടാത്തതിനാല്‍ ഈ താരങ്ങള്‍ സിനിമയില്‍ നിന്നും പിന്‍മാറിയത്രേ. ഇരുവരെയും പ്രധാനകഥാപാത്രങ്ങളാക്കി ജോജോ കെ വര്‍ഗ്ഗീസ്‌ സംവിധാനം ചെയ്യുന്ന ലവകുമാര്‍ 1948 എന്ന ചിത്രത്തില്‍ നിന്നാണ്‌ വിനുവും ഭാമയും ഒരുമിച്ച്‌ പിന്‍വലിഞ്ഞത്‌.

ചിത്രീകരണം ആരംഭിയ്‌ക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിന്‌ ശേഷമായിരുന്നു ഈ കാലുമാറ്റം. ഷൂട്ടിംഗ്‌ ആരംഭിച്ച്‌ അഞ്ച്‌ ദിവസമായിട്ടും നായകനും നായികയും എത്താത്തിനെ തുടര്‍ന്ന്‌ സിനിമയുടെ അണിയറക്കാര്‍ക്ക്‌ പുതിയ താരങ്ങളെ കണ്ടെത്തേണ്ടതായും വന്നു.

വിനുവും ഭാമയും നിര്‍മാതാവിന്റെ കൈയ്യില്‍ നിന്ന്‌ നേരത്തെ അഡ്വാന്‍സ്‌ കൈപ്പറ്റിയിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന്‌ മുമ്പേ മുഴുവന്‍ പണവും വീട്ടിലെത്തിയ്‌ക്കണമെന്ന്‌ താരങ്ങള്‍ കല്‌പിച്ചിരുന്നുവത്രേ. പണ്‌പ്പെട്ട എത്താഞ്ഞതിനലാണത്രേ ഇരുവരും മുന്നറിയപ്പൊന്നുമില്ലാതെ മുങ്ങിയത്‌.

ഔസേപ്പച്ചന്റെ മകന്‍ അരുണും ശ്രുതിയുമാണ്‌ ലവകുമാര്‍ 1948ലെ ഇപ്പോഴത്തെ താരങ്ങള്‍. ഏറെ പുതുമയുള്ളതും വ്യത്യസ്‌തതയുമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്‌ ഇപ്പോള്‍ ഒറ്റപ്പാലത്ത്‌ തുടരുകയാണ്‌. ഏതായാലും പ്രശ്‌നം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ മുമ്പിലെത്തിയിട്ടുണ്ട്‌. ഇനി താരങ്ങള്‍ക്കെതിരെ എന്ത്‌ ശിക്ഷാ നടപടി ഉണ്ടാകുമെന്നേ അറിയേണ്ടതുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X