വനവാസം കഴിഞ്ഞെത്തുന്ന ഡയറക്ടര്‍
കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയന്‍ എന്ന പേരും നെറ്റിയില്‍ പതിച്ചാണ് അടുത്ത കാല്‍മടക്കിയടി. ചിത്രീകരണം അധികം വൈകിക്കുന്നില്ല. മാര്‍ച്ചില്‍ തന്നെ തുടങ്ങും. അതിനിടയില്‍ അമ്മയുടെ ട്വന്റി ട്വന്റി പൂര്‍ത്തിയാക്കാനാവുമോയെന്നൊന്നും ചിന്തിക്കുന്നില്ല.
കിഴക്കന്‍ പത്രോസ്, സ്റ്റാലിന്‍ ശിവദാസന്‍ തുടങ്ങിയ അറുബോറന്‍ സിനിമകള്‍ പടച്ചുവിട്ട ടി.എസ്.സുരേഷ് ബാബുവാണ് കാര്‍ത്തികേയന്റെ സംവിധായകന്‍. അടുത്ത കാലത്തായി ഇദ്ദേഹം സിനിമാസംവിധാനം നിര്‍ത്തി വനവാസത്തിനു പോയിരുന്നു. വനവാസത്തിന്റെ കാലാവധി ഏതാണ്ട് അഞ്ച് കൊല്ലമായിരുന്നു. അതു കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ സൂപ്പര്‍സ്റ്റാറിന്റെ ഡേറ്റ് കിട്ടി.
വനവാസക്കാലത്തെ അനുഭവങ്ങള്‍ ഈ സംവിധായക പ്രതിഭയെ തന്റെ പുതിയ സിനിമയുണ്ടാക്കുന്നത് ഏറെ സഹായിച്ചേക്കാം. തുടര്‍ച്ചയായി അര ഡസന്‍ സിനിമകള്‍ പൊട്ടിയതിന്റെ അനുഭവങ്ങള്‍ കൂടുതല്‍ ശക്തിയായി കാല്‍മടക്കിയടിക്കുന്നതിന് സൂപ്പര്‍സ്റ്റാറിനും പ്രചോദനമാവട്ടെ.
മുന്‍ പേജ് -


Click it and Unblock the Notifications