ദിലീപ് പഴികേള്‍ക്കുന്നതില്‍ സങ്കടം: കാവ്യ

കാവ്യയുടെ വിവാഹത്തോടെ ഗോസിപ്പുകള്‍ക്ക് തത്കാലം വിരാമമായെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞതോടെ വീണ്ടും വിവാദങ്ങള്‍ തലപൊക്കി തുടങ്ങി. കാവ്യയുടെ വിവാഹജീവിതം തകരാന്‍ കാരണം ദിലീപ് ആണെന്ന തരത്തിലായിരുന്നു പ്രചാരണം. വിവാഹമോചനം നേടിയ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തി. അടുത്തിടെ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുകയും ചെയ്തു.
താന്‍ കാരണം ദിലീപും പഴി കേള്‍ക്കേണ്ടി വരുന്നതിലാണ് കാവ്യയ്ക്ക് സങ്കടം. അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ ബന്ധം തകര്‍ന്നതിന് ശേഷം സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തന്നെ സഹായിച്ചത് ദിലീപാണെന്നും കാവ്യ പറയുന്നു.
ദിലീപ് തന്റെ സിനിമയില്‍ കാവ്യയെ നായികയാക്കുകയായിരുന്നു. അത് തനിയ്ക്ക് വലിയ ആശ്വാസമായി. എന്നാല്‍ തന്നെ സഹായിച്ചതിന് ദിലീപിന് പഴി കേള്‍ക്കേണ്ടി വന്നുവെന്നും കാവ്യ. എന്നാല്‍ ദിലീപിനോടൊത്ത് അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ അത് മറ്റൊരു വിവാദത്തിന് വഴിയൊരുക്കുമായിരുന്നുവെന്ന് കാവ്യ പറയുന്നു.


Click it and Unblock the Notifications