എല്ലാവരും മല്ലികയെ വെറുക്കുന്നു!!
ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് മല്ലികഷെരാവത്ത് പ്രേക്ഷകരുടെ മനം കവര്‍ന്നിട്ടുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. എന്നാല്‍ വ്യക്തിജീവിതത്തില്‍ മല്ലികയെ വെറുക്കുന്നവരുടെ എണ്ണം കൂടുകയാണ്.
വീടിന് തൊട്ടടുത്തുള്ള പലചരക്കുകടയിലെ ജോലിക്കാരായ ആണ്‍കുട്ടികള്‍ പോലും മല്ലികയെ വെറുക്കുകയാണത്രേ. കാര്യം മറ്റൊന്നുമല്ല. മല്ലികയുടെ പെരുമാറ്റം തന്നെ, അതത്രനല്ലതല്ലെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.
അഹങ്കാരത്തോടെയാണത്രേ അവര്‍ സാധാരണക്കാരുമായി ഇടപെടുന്നത്. സാധാരണക്കാര്‍ക്കൊപ്പം ഒരു ലിഫ്‌റ്റ് പോലും ഉപയോഗിക്കാന്‍ മല്ലിക തയ്യാറാവില്ലത്രേ. അവര്‍ തനിച്ചു മാത്രമേ പൊതുസ്ഥലങ്ങളിലെപ്പോലും ലിഫ്‌റ്റുകള്‍ ഉപയോഗിക്കുകയുള്ളു.
മാത്രമല്ല പലചരക്ക് സാധനങ്ങളും മറ്റും എത്തിക്കാന്‍ വീട്ടിലെത്തുന്ന ജോലിക്കാരെ മല്ലിക ലിഫ്‌റ്റ് ഉപയോഗിക്കാന്‍ സമ്മതിക്കില്ല. ഇവര്‍ ഗോവണി കയറിവരണമെന്നാണത്രേ മല്ലികയുണ്ടാക്കിയിരിക്കുന്ന നിയമം. മാത്രമല്ല കുറച്ചധികം സമയം വീടിന്റെ വാതിലിന്റെ പുറത്തെങ്ങാനും നിന്നാല്‍ അവരോട് മല്ലിക ഒച്ചവയ്‌ക്കും.
പറഞ്ഞ സമയത്തില്‍ കടുകിട തെറ്റിയാല്‍ അവര്‍ ജോലിക്കാരെ പുളിച്ച തെറി പറയുന്നു. ഇങ്ങനെ പോകുന്നു ബോളിവുഡിന്റെ ഗ്ലാമര്‍ റാണിയുടെ ചെയ്‌തികള്‍. പിന്നെങ്ങനെ പരിസരത്തെ ആളുകള്‍ മല്ലികയെ സ്‌നേഹിക്കും.
ബോളിവുഡില്‍ മല്ലിക അത്ര വലിയ താരമല്ല പിന്നെയെന്തിനാണ് അവരിങ്ങനെ അഹങ്കാരം കാണിക്കുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും ചലച്ചിത്രലോകത്തെത്തി പ്രശ്‌സ്‌തിനേടിയ ഒരു താരം ഇത്തരത്തില്‍ പെരുമാറുന്നത് മാന്യതയല്ലെന്നുതന്നെയാണ് എല്ലാവരും പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മല്ലികയുടെ ചൂടന്‍ ചിത്രങ്ങള്‍


Click it and Unblock the Notifications