പൃഥ്വിയുടെ പോസ്റ്റില്‍ ചാക്കോച്ചന്റെ ഗോളടി

By Ajith Babu

Kunchako Boban
ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ് അറിയുന്ന ഏക നടനാരെന്ന ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ. പൃഥ്വിരാജ്. ഒരിഭിമുഖത്തിനിടെ താരത്തിന്റെ ഭാര്യ സുപ്രിയ തന്നെയാണ് ആരെയും ഞെട്ടിയ്ക്കുന്ന ഈ കണ്ടെത്തല്‍ നടത്തിയത്.

കുറച്ചുകാലം മുമ്പുവരെ യൂട്യൂബും സോഷ്യല്‍ നെറ്റ് വര്‍ക്കിങുകളുമെല്ലാം ആഘോഷിച്ച ഈ പഴയ കോമഡിക്കഥ ഇപ്പോള്‍ വീണ്ടും പൊന്തിവന്നിരിയ്ക്കുന്നു.

വേറാരുമല്ല വെള്ളിത്തിരയില്‍ പൃഥ്വിയുടെ എതിരാളിയായി തുടരുന്ന കുഞ്ചാക്കോ ബോബനാണ് എല്ലാവരും മറന്നുതുടങ്ങിയ ഈ കോമഡി നമ്പറിന് വീണ്ടും ജീവന്‍ നല്‍കിയിരിക്കുന്നത്. പുതിയ ചിത്രമായ ഓര്‍ഡിനറിയില്‍ ചാക്കോച്ചന്റെ ഈ കോമഡി നമ്പറിന് ഗംഭീര കയ്യടിയാണ് ലഭിയ്ക്കുന്നത്. പൃഥ്വിയുടെ ചെലവില്‍ ഒരു ഗോളടിയ്ക്കാനുള്ള വകുപ്പാണ് ചാക്കോച്ചന് ഇതിലൂടെ കിട്ടിയതെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നു.

ആരുടെ മൂളയിലാവും ഈ നമ്പര്‍ പൊട്ടിവിരിഞ്ഞിട്ടുണ്ടാവുക? അല്ലെങ്കില്‍ ഇതാരാവും സംവിധായകന്‍ സുഗീതിന് പറഞ്ഞുകൊടുത്തത്? ഉത്തരം നിങ്ങള്‍ തന്നെ കണ്ടുപിടിയ്ക്കൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X