»   » മാധുരിയും വിവാഹമോചനത്തിനൊരുങ്ങുന്നു?

മാധുരിയും വിവാഹമോചനത്തിനൊരുങ്ങുന്നു?

Posted By:
Subscribe to Filmibeat Malayalam
Madhuri and Sriram
ബോളിവുഡ് താരം മാധുരി ദീക്ഷിത് അമേരിക്കയിലെ സ്ഥിരതാമസം മതിയാക്കി മുംബൈയ്ക്ക തിരിച്ചുവരുന്നത് ഏതാനും നാളുകളായി ചൂടന്‍ വാര്‍ത്തയാണ്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വാര്‍ത്തകൂടി ബോളിവുഡിലാകെ പരക്കുകയാണ്.

മാധുരി ദീക്ഷിത് വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിട്ടാണ് മുംബൈയിലേയ്ക്ക് തിരിച്ചുവരുന്നതെന്നാണ് കേള്‍ക്കുന്നത്. 1999ലാണ് മാധുരി ഡോക്ടര്‍ ശ്രീരാം നെനെയെ വിവാഹം ചെയ്ത് അമേരിക്കയിലേയ്ക്ക് പറന്നത്.

അഭിനയത്തിന് പൂര്‍ണമായ ബ്രേക്ക് നല്‍കിയ മാധുരി കുടുംബത്തിനാണ് പ്രാധാന്യം നല്‍കിയത്. പിന്നീട് മക്കള്‍ രണ്ടുപേരും വളര്‍ന്നപ്പോള്‍ മാധുരി വീണ്ടും ബോളിവുഡിലെത്തി. യുഎസില്‍ നിന്നും വന്നും പോയുമാണ് മാധുരി രണ്ടാംവരവിലെ പ്രൊജക്ടുകള്‍ ചെയ്തത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞെന്നും ശ്രീരാമും മാധുരിയും തമ്മില്‍ നല്ല രസത്തിലല്ലെന്നുമാണ് കേള്‍ക്കുന്നത്. രണ്ടുപേരും തമ്മില്‍ വഴക്കുകള്‍ പതിവാണെന്നും ഇതുകൊണ്ടുതന്നെയാണ് അവര്‍ താമസം മാറ്റാന്‍ തീരുമാനിച്ചതെന്നു ഇവരോട് അടുപ്പമുള്ളവര്‍ പറയുന്നു.

2007ല്‍ ആജാ നാച്‌ലേ എന്ന ചിത്രത്തിലൂടെയായിരുന്നു മാധുരിയുടെ തിരിച്ചുവരവ്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ഇനി വീണ്ടും കരിയറില്‍ ശ്രദ്ധിക്കാനാണത്രേ മാധുരിയുടെ തീരുമാനം. ഇപ്പോള്‍ മാധുരി ചില ടിവിഷോകളും ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്. മാ്ത്രമല്ല ഒട്ടേറെ ചിത്രങ്ങളിലേയ്ക്കും താരത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടത്രേ.

കാര്യമെന്തായാലും വിവാഹമോചനവാര്‍ത്ത സത്യമാണെങ്കില്‍ സിനിമാ നടിമാരുടെ വിവാഹബന്ധങ്ങള്‍ ഏറെനാള്‍ നിലനില്‍ക്കില്ലെന്ന ആരോപണത്തെ ഒരിക്കല്‍ക്കൂടി ബലവത്താക്കുന്നതാകും മാധുരിയുടെയും ജീവിതകഥ.

English summary
Madhuri Dixit is making India her home again. . A source reveals, 'There were major fights between Shri Ram and Madhuri before Madhuri shifter to India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam