»   » മീര നന്ദന്‍ പ്രണയത്തില്‍?

മീര നന്ദന്‍ പ്രണയത്തില്‍?

Posted By:
Subscribe to Filmibeat Malayalam
Meera Nandan
ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി തീര്‍ന്ന മീര നന്ദനെ സിനിമയിലെത്തിച്ചത് ലാല്‍ ജോസാണ്. അരങ്ങേറ്റം സൂപ്പര്‍ സംവിധായകന്റെ ചിത്രത്തിലൂടെയായിരുന്നെങ്കിലും മുല്ല എന്ന ആ ചിത്രം പക്ഷേ സൂപ്പര്‍ഹിറ്റായില്ല. എന്നാല്‍ മീര ശ്രദ്ധിയ്ക്കപ്പെട്ടു.

തുടര്‍ന്ന് മീരയ്ക്ക് തമിഴിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളില്‍ അവസരം ലഭിച്ചെങ്കിലും തിരക്കുള്ള നായികയായി മാറാന്‍ കഴിഞ്ഞില്ല. മലയാളത്തിലൂടെ സിനിമാരംഗത്തെത്തിയ തന്റെ മുന്‍ഗാമികളെ പോലെ തമിഴകത്തേയ്ക്ക് പൂര്‍ണ്ണമായും ചേക്കേറാനും ഈ നടി തയ്യാറായിട്ടില്ല.

ലിമിറ്റേഷന്‍സ് ഉള്ള നടിയാണ് താനെന്നാണ് മീര സ്വയം വിശേഷിപ്പിയ്ക്കാറുള്ളത്. അമിത ഗ്ലാമര്‍ പ്രദര്‍ശനത്തിന് താന്‍ തയ്യാറല്ലെന്നാണ് നടി ഉദ്ദേശിയ്ക്കുന്നത്.

ഇതു വരെ ആരോടും പ്രണയം തോന്നിയിട്ടില്ല, പ്രണയിക്കാന്‍ സമയമില്ല, തുടങ്ങിയ ന്യായവാദങ്ങളുമായി നടന്നിരുന്ന മീരയുടെ ഉള്ളിലും ഒരു പ്രണയമുണ്ടെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.

ഒരു സിനിമാ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  തന്റെ പ്രണയം മൂലം മീരയ്ക്ക് ഒട്ടേറെ പൊല്ലാപ്പുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

തമിഴ്‌സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നടിയോട് ഒരു സംവിധായകന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത്രേ. എന്നാല്‍ ഇതിനെ മീര എതിര്‍ത്തു. നടിയ്ക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്ന കാര്യം അറിയാത്തതിനാലാണ് സംവിധായകന്‍ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ മുതിര്‍ന്നത്.

തന്റെ പ്രണയം രഹസ്യമാക്കി വയ്ക്കുന്നത് കൂടുതല്‍ കുഴപ്പമാവുമെന്ന് യുവനടി തിരിച്ചറിഞ്ഞിരിയ്ക്കുന്നു. അതുകൊണ്ട് ഉടന്‍ തന്നെ തന്റെ പ്രണയം മീര പരസ്യമാക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Malayali actress Meera Nandan has fallen in love.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam