കാസനോവയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം?

ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്നാണ് ചിത്രത്തിനെതിരായ വിമര്‍ശനം ഉയരുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ഈ ചിത്രം മലയാള സിനിമയ്ക്ക് താങ്ങാനാവില്ലെന്നാണ് ചിലര്‍ പ്രചരിപ്പിയ്ക്കുന്നത്. ഇത് അസൂയ മൂലമാണ്. കാസനോവ എന്ന ചിത്രം തനിയ്ക്ക് പൂര്‍ണ്ണ സംതൃപ്തി നല്‍കിട്ടുണ്ട്.
നിര്‍മ്മാതാവും തിരക്കഥാകൃത്തും താരങ്ങളുമെല്ലാം സന്തുഷ്ടരാണ്. പിന്നെ ഇത് ഒരു വലിയ ചിത്രമാണ്. ഒട്ടേറെ ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്.
എന്നാല്‍ നിര്‍മ്മാതാവ് സിജെ ജോയ് തന്ന പിന്തുണ വളരെ വലുതായിരുന്നു. തന്നെ പൂര്‍ണ്ണ വിശ്വാസത്തിലെടുത്താണ് അദ്ദേഹം ഈ ചിത്രത്തിനായി പണം മുടക്കിയത്.
ബജറ്റ് നോക്കാതെ സിനിമ ചെയ്യാനാണ് സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും റോഷന്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ശ്രേയ സരണ്‍, ലക്ഷ്മി റായ്, റോമ, സഞ്ജന തുടങ്ങിയവരാണ് നായികമാര്‍.


Click it and Unblock the Notifications