»   » ഷംന കാസിം ശ്വേതയ്ക്ക് പാരയാവും?

ഷംന കാസിം ശ്വേതയ്ക്ക് പാരയാവും?

Posted By:
Subscribe to Filmibeat Malayalam
Shamna Kasim,
സെക്‌സി പരിവേഷമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മിടുക്കിയാണ് ശ്വേത മേനോന്‍. മലയാളത്തിലെ മറ്റു നടിമാരൊക്കെ സ്വീകരിക്കാന്‍ മടിക്കുന്ന കഥാപാത്രങ്ങള്‍ ശ്വേത ധൈര്യപൂര്‍വ്വം ഏറ്റെടുത്തു.

രതിനിര്‍വേദം എന്ന ചിത്രത്തിലെ ശ്വേതയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ഷംന കാസിമും ശ്വേതയുടെ വഴിയേ നീങ്ങുകയാണ്.

മലയാളത്തില്‍ മൈഥിലിയും നിത്യ മേനോനും തള്ളിക്കളഞ്ഞ ചട്ടക്കാരിയെ ഷംന ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചട്ടക്കാരിയ്ക്ക് വേണ്ടി അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടില്‍ കുട്ടിയുടുപ്പിട്ട് പ്രത്യക്ഷപ്പെട്ട ഷംന താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു.

ഷംനയുടെ വരവ് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുക ശ്വേതയ്ക്കായിരിക്കും. ഗ്ലാമറസ് വേഷങ്ങള്‍ക്കായി സംവിധായകര്‍ ഇനിയാദ്യം വിളിക്കുക ഷംനയെയാവും. എന്തായാലും ഷംന തനിയ്‌ക്കൊരു പാരയാവുമെന്ന് ശ്വേത തിരിച്ചറിഞ്ഞു കഴിഞ്ഞു. തന്റെ തടി കുറച്ച് കൂടുതല്‍ സെക്‌സി ലുക്ക് നേടാനുള്ള ശ്രമത്തിലാണേ്രത ശ്വേത

English summary
Chattakkari is being remade in Malayalam again by Santhosh Sethumadhavan - the son of the director of the first film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam