»   » ഷെര്‍ലിന്‍ ചോപ്രയുടെ നഗ്നചിത്രങ്ങള്‍ക്ക് വിലക്ക്

ഷെര്‍ലിന്‍ ചോപ്രയുടെ നഗ്നചിത്രങ്ങള്‍ക്ക് വിലക്ക്

Posted By:
Subscribe to Filmibeat Malayalam
Sherlyn Chopra
ആളാവാന്‍ വേണ്ടി എന്തും ചെയ്യുന്നവരാണ് ഇന്നത്തെ ബോളിവുഡ് താരങ്ങള്‍. ഇക്കാര്യത്തില്‍ ലേശം മുമ്പിലാണ് സെക്‌സി ഗേള്‍ ഷെര്‍ലിന്‍ ചോപ്ര. പ്രശസ്തിയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള നടി ട്വിറ്ററില്‍ തന്റെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് അവസാനമായി വാര്‍ത്തകളില്‍ ഇടം കണ്ടെത്തിയത്.

എന്നാലിപ്പോള്‍ ഷെര്‍ലിന്റെ ഈ സാഹസങ്ങള്‍ക്ക് ട്വിറ്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തന്നെ തടയിട്ടിരിയ്ക്കുകയാണ്. ഷെര്‍ലിന്റെ നഗ്നചിത്രങ്ങള്‍ നടി അറിയാതെ തന്നെ അവര്‍ നീക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

പുതിയ ട്വീറ്റിലൂടെ ഷെര്‍ലിന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രങ്ങള്‍ കാണാനില്ലെന്നും ഇത് വിശ്വസിയ്ക്കാന്‍ കഴിയുന്നില്ലെന്നും ഷെര്‍ലിന്‍ പറയുന്നു. ട്വിറ്ററില്‍ എന്തെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഉണ്ടോയെന്നും നടി ചോദിയ്ക്കുന്നുണ്ട്.

എന്തായാലും ഷെര്‍ലിന്റെ അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന ഓപ്ഷന്‍ ട്വിറ്റര്‍ മരവിപ്പിച്ചിരിയ്ക്കുകയാണ്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് മാറ്റിക്കിട്ടുന്നതിനായി ട്വിറ്റര്‍ അഡ്മിനികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരത് അനുവദിച്ചില്ലെങ്കില്‍ ട്വിറ്ററില്‍ നിന്ന് പുറത്തുപോകുമെന്നും ഷെര്‍ലിന്‍ പറയുന്നു. ഷെര്‍ലിന്റെ അപേക്ഷ ട്വിറ്റര്‍ സ്വീകരിയ്ക്കുമെന്ന് തന്നെ നമുക്ക് കരുതാം..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam