പൃഥ്വി ഒഴിഞ്ഞത് പഞ്ചാബിഹൗസ് 2 വിനെ പേടിച്ച്

എന്നാല്‍ ഏറെ വിജയസാധ്യതയുള്ള സിനിമയാണ് മല്ലുസിങ് എന്ന് പൃഥ്വിയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അതിലെ കഥാപാത്രത്തിനെ മികച്ചതാക്കാനായി വ്യായാമ മുറകളൊക്കെ ചെയ്ത് പൃഥ്വി ശരീരത്തെ പാകപ്പെടുത്തിയിരുന്നു.
ഇത്രയും വിജയസാധ്യതയുള്ള ഒരു കഥാപാത്രത്തെ പൃഥ്വി വെറുതേ കൈവിട്ടുകളയില്ലയെന്ന് നടനെ അടുത്തറിയാവുന്നവര്‍ വിശ്വസിയ്ക്കുന്നു.
മല്ലുസിങ്ങിലഭിനയിക്കാനായി തയ്യാറെടുത്തിരുന്ന പൃഥ്വിയുടെ പെട്ടന്നുള്ള മനം മാറ്റത്തിന് കാരണം പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തയാണത്രേ.
പഞ്ചാബിഹൗസ് കേരളത്തിലെത്തിയ സിക്കു കുടുംബത്തിന്റെ കഥയാണ് പറയുന്നത് എന്നായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. അതേസമയം മല്ലുസിങ് പഞ്ചാബിലേയ്ക്ക് പോവുന്ന സിങ് കുടുംബത്തിന്റെ കഥയും പറയുന്നു.
രണ്ടു സിനിമകളും ഏതാണ്ട് ഒരേ സമയത്ത് ബോക്‌സ്ഓഫീസിലെത്തുമെന്ന വാര്‍ത്ത കൂടി പ്രചരിച്ചതോടെ മല്ലുസിങ്ങിന്റെ വിജയസാധ്യതയെ പറ്റി പൃഥ്വിയ്ക്ക് സംശയമായി.
വിജയിക്കുമെന്ന് ഉറപ്പില്ലെങ്കില്‍ മല്ലുസിങ്ങിനായി ഈ വര്‍ഷം ഡേറ്റ് നീക്കിവയ്ക്കുന്നത് ബുദ്ധിപരമല്ലെന്ന് നടന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉപദേശവും ലഭിച്ചു. ഇതിനെ തുടര്‍ന്ന് മല്ലുസിങ് അടുത്ത കൊയ്ത്ത് സീസണില്‍ ഷൂട്ട് ചെയ്യാം എന്ന് പൃഥ്വി സംവിധായകനായ വൈശാഖനെ അറിയിച്ചു.
എന്നാല്‍ ഇതിന് തയ്യാറാവാതിരുന്ന സംവിധായകന്‍ പൃഥ്വിയ്ക്കു പകരം ഉണ്ണി മുകുന്ദനെ വച്ച് ചിത്രം പൂര്‍ത്തിയാക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നത്രേ.
ആദ്യ പേജില്‍
മല്ലുസിങ്: പൃഥ്വിയുടെ കളി ബുദ്ധിപൂര്‍വ്വം?


Click it and Unblock the Notifications











