കങ്കണയുടെ ഹൃദയം കുരുങ്ങിയത്‌ തമിഴകത്ത്‌

By Super

ബോളിവുഡ്‌ താരം കങ്കണാ റാവത്തിന്‌ തമിഴകത്തുനിന്നുമൊരു കാമുക ഹൃദയം. തമിഴ്‌ നടന്‍ ജയംരവിയുമായി കങ്കണ പ്രണയത്തിലാണെന്നതാണ്‌ തമിഴ്‌ചലച്ചിത്രവേദിയിലെ ഏറ്റവും പുതിയ വാര്‍ത്ത. കങ്കണയുടെ ആദ്യതമിഴ്‌ ചിത്രമായ ധാം ധൂമില്‍ത്തില്‍ രവിയാണ്‌ നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ വെറും സുഹൃത്തുക്കള്‍ മാത്രമായിരുന്ന ഇവരുടെ ബന്ധം ഇപ്പോള്‍ പ്രണയമായി മാറിയെന്നാണ്‌ സംസാരം. ഷൂട്ടിംഗ്‌ സെറ്റില്‍ ഒരുമിച്ചിരുന്ന്‌ സല്ലപിക്കുന്നുവെന്നും ഷൂട്ടിംഗ്‌ കഴിഞ്ഞും ഇരുവരും കറങ്ങി നടക്കുന്നുവെന്നുമൊക്കെയാണ്‌ കഥകള്‍ പരക്കുന്നത്‌. ഇതിനിടെ ഒരിക്കല്‍ കങ്കണയെ കാണാനായി ഇടക്കിടെ രവി മുംബൈയില്‍ പോവുകയും ചെയ്യുന്നണ്ടത്രേ. ഏതാനും മാസമായി ഇവര്‍ കടുത്ത പ്രണയത്തിലാണ്‌. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ ഇതുവരെ രണ്ടുപേരും ഒന്നും പരസ്യമാക്കിയിട്ടില്ല. ഇരുവരും വൈകാതെ എന്തെങ്കിലുമൊക്കെ തുറുന്നുപറയുമെന്ന പ്രതീക്ഷയിലാണ്‌ തമിഴ്‌ ചലച്ചിത്രലോകം. സംഭവത്തെക്കുറിച്ച്‌ ചോദിക്കുന്നവരോടൊക്കെ അങ്ങനെയൊരു ബന്ധമില്ലെന്നാണ്‌ രവിയും കങ്കണയും പറയുന്നത്‌. ബന്ധമില്ലെന്ന്‌ പറയുന്നതിനൊപ്പം തന്നെ സാധാരണ താരജോഡികളെപ്പോലെ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന്‌ ഇരുവരും വെളിപ്പെടുത്തുകയും ചെയ്യുന്നു. തമിഴിലെ പ്രമുഖ നിര്‍മ്മാതാവായ മോഹന്റെ മകനായ ജയം രവി 2002ലാണ്‌ ചലച്ചിത്രരംഗത്തെത്തുന്നത്‌.

Read more about: jayam ravi love kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X