»   » വിവാഹം:1 കോടിയുടെ ഓഫര്‍ നയന്‍സ് തള്ളി?

വിവാഹം:1 കോടിയുടെ ഓഫര്‍ നയന്‍സ് തള്ളി?

Posted By:
Subscribe to Filmibeat Malayalam
Nayantara
കന്നഡ ചിതത്തിലേക്കുള്ള ഒരു കോടി രൂപയുടെ ഓഫര്‍ നയന്‍താര നിരസിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ പ്രേമിന്റെ ചിത്രത്തിലേക്കുള്ള ക്ഷണമാണത്രേ നയന്‍സ് വേണ്ടെന്നു വെച്ചത്.

കന്നഡയിലെ സൂപ്പര്‍താരമായ ശിവരാജ് കുമാറിന്റെ നൂറാമത് ചിത്രമായ ജോഗയ്യയിലേക്കുള്ള ക്ഷണം നയന്‍താര നിരസിച്ചതിന് പിന്നില്‍ പലവിധ കാരണങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്. നടനും സംവിധായകനുമായ പ്രഭുദേവയുടെ നിര്‍ദ്ദേശമനുസരിച്ചാണത്രേ നയന്‍സ് ഈ പ്രൊജക്ട് കൈവിട്ടു കളഞ്ഞതെന്നാണ് സംസാരം.

ഇവരുടെ വിവാഹം അടുത്തു തന്നെ നിശ്ചയിച്ചിരിയ്ക്കുകയാണെന്നും അതിനാല്‍ പുതിയ സിനിമകള്‍ക്ക് ഡേറ്റ് നല്‍കേണ്ടെന്നും പ്രഭു പറഞ്ഞിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

നയന്‍താരയുടെ പിന്മാറ്റത്തോടെ സംവിധായകന്‍ പ്രേം ആകെ വെട്ടിലായിരിക്കുകയാണ്. ശിവാനയുടെ 49ാം പിറന്നാള്‍ ദിനത്തില്‍ വന്‍ ആഘോഷങ്ങളോടെ ലോഞ്ച് ചെയ്ത ചിത്രത്തിലെ നായികയാവാന്‍ ബോളിവുഡ് താരങ്ങളായ പ്രിയങ്കാ ചോപ്ര, വിദ്യാ ബാലന്‍, അമീഷാ പട്ടേല്‍ എന്നിവരെയും സംവിധായകന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവരൊന്നും ഇതിന് തയാറായില്ല. എവിടെ നിന്നെങ്കിലും ഒരു സൂപ്പര്‍ നായികയെ തപ്പിയെടുക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam