»   » ഫാന്‍സ് കുറഞ്ഞാലും മമ്മൂക്കയെ സുരാജിന് വേണം

ഫാന്‍സ് കുറഞ്ഞാലും മമ്മൂക്കയെ സുരാജിന് വേണം

Posted By:
Subscribe to Filmibeat Malayalam
Suraj Venjaranmoodu
തിര്വോന്തരം ഭാഷ കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഒരു പാവം നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. മലയാളത്തിലെ മിക്ക നായക നടന്‍മാരുടേയും അസിസ്റ്റന്റായി സുരാജ് ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. അടുത്തിടെ തൊടുപുഴയില്‍ ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിന് സുരാജും എത്തിയിരുന്നു.

ലക്ഷങ്ങള്‍ പോക്കറ്റില്‍ വീഴുന്നതു കൊണ്ടു തന്നെ മറ്റു തിരക്കുകളെല്ലാം മാറ്റി വച്ചാണ് സുരാജ് കട ഉദ്ഘാടനത്തിന് എത്തിയത്. കുഞ്ചാക്കോ ബോബന്‍, ലക്ഷ്മിറായ് എന്നിവരും ചടങ്ങിനെത്തിയിട്ടുണ്ടായിരുന്നു. സുരാജിന്റെ ഊഴം വന്നപ്പോള്‍ മിമിക്രി കാണമെന്നായി നാട്ടുകാര്‍.

ഉടന്‍ തന്നെ സുരാജ് ഇവിടെ കൂടിയിരിക്കുന്നവരില്‍ മോഹന്‍ലാലിനെ ആരാധിക്കുന്നവര്‍ കൈപൊക്കാനാവശ്യപ്പെട്ടു. ഏതാണ്ട് എണ്‍പത് ശതമാനത്തോളം പേരും കൈപൊക്കി. ഇതിന് ശേഷം മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ച് സുരാജ് കയ്യടി നേടി.

വെറും ഇരുപത് ശതമാനം മാത്രമേ ഉള്ളുവെന്ന് കരുതി മമ്മൂക്ക ഫാന്‍സിനെ നിരാശപ്പെടുത്താന്‍ നടന്‍ തയ്യാറായിരുന്നില്ല. മമ്മൂക്കയുടെ ഡയലോഗും വേദിയില്‍ അവതരിപ്പിച്ച് സുരാജ് കയ്യടി നേടി. ഭാവിയില്‍ മോഹന്‍ലാല്‍ പടത്തില്‍ മാത്രം അഭിനയിച്ചാല്‍ പോരല്ലോ. എങ്ങനെയുണ്ട് സുരാജിന്റെ പുത്തി?

English summary
Actor Suraj Venjaranmoodu wants to please both Mohanlal and Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam