»   » വിദ്യ ബാലന്‍ കാമുകനൊപ്പം ഗോവയില്‍?

വിദ്യ ബാലന്‍ കാമുകനൊപ്പം ഗോവയില്‍?

Posted By:
Subscribe to Filmibeat Malayalam
Vidya and Sidharth
വിദ്യയ്ക്ക് യുടിവി മോഷന്‍ പിക്‌ചേഴ്‌സ് മേധാവി സിദ്ധാര്‍ത്ഥ് റോയ് കപൂറുമായി ബന്ധമുണ്ടെന്ന് നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്താണെന്ന് പറഞ്ഞ് വിദ്യ തന്നെയായിരുന്നു ഈ കഥകള്‍ നിഷേധിച്ചത്.

എന്നാല്‍ ഇവര്‍ തമ്മില്‍പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. രണ്ടുപേരും ഗോവയില്‍ കറങ്ങാനെത്തിയത് പാപ്പരാസികള്‍ കയ്യോടെ പിടികൂടിക്കഴിഞ്ഞു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും നെറ്റിലുണ്ട്.

ചലച്ചിത്രരംഗത്തെ ഒരു സുഹൃത്ത് വഴിയാണ് രണ്ടുപേരും പരിചയപ്പെട്ടത്. നല്ല സുഹൃത്തുക്കളാവുകയും ചെയ്തു. പിന്നീട് ഗോസിപ്പ് വന്നപ്പോള്‍ വിദ്യ പറഞ്ഞത് തങ്ങള്‍ അയല്‍പക്കക്കാരാണെന്നും മിക്കപ്പോഴും പരസ്പരം കാണാറുണ്ടെന്നുമായിരുന്നു.പ്രണയത്തിലാണെന്നകാര്യം നിഷേധിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും ഡേറ്റിങിലാണെന്നാണ് സൂചന. ഗോവയിലെ ബാഗയിലുള്ള ഒരു ബീച്ച് റിസോര്‍ട്ടിലാണ് രണ്ടുപേരും അവധിയാഘോഷിക്കാന്‍ എത്തിയത്. എന്തായാലും ബോളിവുഡില്‍ അടുത്ത ദിനങ്ങളില്‍ ചൂടുപിടിക്കാന്‍ പോകുന്ന കഥകളില്‍ ഒന്നില്‍ വിദ്യയും സിദ്ധാര്‍ത്ഥുമായിരിക്കും നായികയും നായകനുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

പ്രണയമല്ലെങ്കില്‍ പിന്നെ ഇതെന്താണ് എല്ലാ അയല്‍വാസികളായ ഒരു യുവാവും യുവതിയും ഒന്നിച്ച് ഹോളിഡേ ആഘോഷിക്കാന്‍ ഗോവയില്‍ എത്തുമോയെന്നാണ് പാപ്പരാസികള്‍ ചോദിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിന് ഇവരിലാരെങ്കിലും മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കാം.

English summary
Actress Vidya Balan and Sidharth Roy Kapur, head honcho of UTV Motion Pictures, was spotted in relaxed beach wear outside a restaurant at Bagha in Goa over the weekend.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam