For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഭു-നയന്‍സ് ബന്ധത്തില്‍ മതം വില്ലനാകുന്നു?

By Lakshmi
|

Prabhu Deva and Nayantara
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നയന്‍താര-പ്രഭുദേവ പ്രണയം ഒടുക്കം പൂവണിയാന്‍ പോവുകയാണ്. ഓണത്തിന് മുമ്പ് അതായത് സെപ്റ്റംബറിന് മുമ്പുതന്നെ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോള്‍ ഈ വിവാഹത്തിന് വിലങ്ങുതടിയായി അപ്രതീക്ഷിതമായ മറ്റൊരു പ്രശ്‌നംഉയര്‍ന്നു വന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ പ്രഭുവിന്റെ ആദ്യ ഭാര്യ റംലത്ത് ആയിരുന്നു പ്രശ്‌നക്കാരിയെങ്കില്‍ ഇത്തവണ സാക്ഷാല്‍ മതമാണ് പ്രശ്‌നമായിരിക്കുന്നത്.

മലങ്കര ഓര്‍ത്തഡോക്സ് സഭക്കാരിയായ നയന്‍താരയുടെ മാതാപിതാക്കള്‍ പറയുന്നത് വിവാഹത്തിന് മുമ്പ് പ്രഭുദേവ മതം മാറണമെന്നാണത്രേ. എന്നാല്‍ താന്‍ ഇതിന് തയ്യാറല്ലെന്ന് പ്രഭുദേവയും ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണത്രേ. മതം മാറിക്കഴിഞ്ഞാല്‍ വിവാഹത്തിന് ഒരു പ്രശ്‌നമില്ലെന്നും എല്ലാ മംഗളമായി നടത്തിക്കൊടുക്കാമെന്നുമാണത്രേ നയന്‍താരയുടെ മാതാപിതാക്കള്‍ പറയുന്നത്.

പ്രഭുദേവയുടെ ആദ്യഭാര്യ റംലത്ത് മുസ്ലീമായിരുന്നു. ഇവര്‍ വിവാഹത്തിനായി മതം മാറുകയും ലതയെന്ന പേര് സ്വീകരിക്കുകയും ചെയ്യുന്നു. ആദ്യ വിവാഹത്തില്‍ മതംമാറാന്‍ തയ്യാറാവാതിരുന്ന പ്രഭു രണ്ടാംകെട്ടിന് മതംമാറുമോ എന്ന ചോദ്യം ഉയരുകയാണ്. മതം മാറിയില്ലെങ്കില്‍ നയന്‍താരയെ വിവാഹം ചെയ്തുകൊടുക്കില്ലെന്നാണത്രേ അവരുടെ മാതാപിതാക്കളുടെ നിലപാട്.

വിവാഹശേഷം ഇരുവരും സിംഗപ്പൂരിലേയ്ക്ക താമസം മാറുമെന്ന് റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. മതം മാറലിന്റെ പ്രശ്‌നം നേരത്തേയും ഉയര്‍ന്നിരുന്നെങ്കിലും റംലത്തുമായി ബന്ധപ്പെട്ട കേസിനിടയില്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. നയന്‍താര സിനിമയിലെത്തുകയും പിന്നീട് ഗ്ലാമര്‍ നടിയായി പേരെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വിശ്വാസവും പാരമ്പര്യവുമൊന്നും കൈവിടാന്‍ ഈ ക്രൈസ്തവ കുടുംബം തയ്യാറല്ലെന്നാണ് സൂചന.

English summary
Now there is lot of expectations that whether Nayanthara will also get converted. Nayanthara belongs to Christian community. Her real name is Diana Mariam Kurien. So there are lots of speculations going on that whether this marriage will take as per Christian or Hindu traditions.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more