»   » നടി രേവതി രാഷ്ട്രീയത്തിലേയ്ക്ക്?

നടി രേവതി രാഷ്ട്രീയത്തിലേയ്ക്ക്?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/25-actress-revathi-to-enter-politics-2-aid0167.html">Next »</a></li></ul>
Revathi,
കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി രേവതി ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്നു.

പിന്നീട് മടങ്ങി വന്ന നടി പാട്ടിന്റെ പാലാഴി, പെണ്‍പട്ടണം, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. അഭിനയത്തോടൊപ്പം രണ്ടാം വരവില്‍ സംവിധാനത്തിലും തന്റെ പ്രതിഭ തെളിയിച്ച രേവതിയുടെ കണ്ണ് ഇനി രാഷ്ട്രീയത്തിലേയ്ക്കാണോ?

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേവതി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല.

പിന്നെ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ആള്‍ക്കാര്‍ക്ക് തീര്‍ച്ചയായും മാറ്റങ്ങളില്‍ ഒരു കൈയുണ്ടാവണം. ആ കൈയുടെ പങ്ക് എങ്ങനെയുണ്ടാവുമെന്ന് തനിയ്ക്ക് അറിയില്ല.

ചിലപ്പോള്‍ താന്‍ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയമായിരിക്കുമെന്നും രേവതി അഭിമുഖത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഇനി തനിയ്ക്ക് ഇണങ്ങുന്നതെന്നു തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന വ്യക്തമാക്കിയ രേവതി സംവിധാനത്തിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അറിയിച്ചു.

അടുത്തപേജില്‍
അടുത്തത് ഹിന്ദി ചിത്രം: രേവതി

<ul id="pagination-digg"><li class="next"><a href="/gossips/25-actress-revathi-to-enter-politics-2-aid0167.html">Next »</a></li></ul>
English summary
Revathi is most famous as an actress but she had worn different hats including that of a dubbing artist and director. In Mollywood, she is one of the few heroines who has handled humour with ease. As an actress, she clearly cares more for the role than her image; once, she acted as both the wife and mother of Mohanlal.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam