അടുത്തത് ഹിന്ദി ചിത്രം: രേവതി

ഇതേരീതിയില്‍ പതിനൊന്ന് സംവിധായകര്‍ ചേര്‍ന്ന് ഹിന്ദിയിലും ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. സുധീര്‍ മിശ്ര, ഋതുപര്‍ണ്ണഘോഷ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞതില്‍ രേവതി സന്തോഷവതിയാണ്.
വീണ്ടും ഒരു ഹിന്ദി ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് രേവതി. തന്റെ പ്രമേയം മറ്റൊരു എഴുത്തുകാരനെ ഉപയോഗിച്ച് വികസിപ്പിക്കുകയാണ് ചെയ്യാറുള്ളതെന്ന് നടി പറയുന്നു. സ്വതന്ത്രമായി ചെയ്ത രണ്ടു ചിത്രങ്ങളുടേയും കഥ ഇത്തരത്തിലാണ് തയ്യാറാക്കിയത്.
പുതുതായി ചെയ്യാന്‍ പോകുന്ന ഹിന്ദി ചിത്രത്തിന്റെ തിരക്കഥയും ഈ രീതിയില്‍ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അതിന്റെ ത്രെഡ് എന്താണെന്ന് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല. പ്രൊഡക്ഷന്‍, കാസ്റ്റിങ് തുടങ്ങിയ കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാണ് രേവതിയ്ക്ക് ഇപ്പോള്‍ പറയാനുള്ളത്.
ആദ്യ പേജില്‍
നടി രേവതി രാഷ്ട്രീയത്തിലേയ്ക്ക്?


Click it and Unblock the Notifications