»   » ജോണിന്റെ പെണ്ണിനോട് ബിപാഷയ്ക്ക് അസൂയ?

ജോണിന്റെ പെണ്ണിനോട് ബിപാഷയ്ക്ക് അസൂയ?

Posted By:
Subscribe to Filmibeat Malayalam
Bipasha Basu
പ്രണയത്തകര്‍ച്ചകഴിഞ്ഞ് നാളുകളേറെയായിട്ടും ബിപാഷ ബസുവിനും ജോണ്‍ എബ്രഹാമിനുമിടയിലുള്ള പിണക്കം തീര്‍ന്നിട്ടില്ലത്രേ. പ്രണയവും ബ്രേക്കപ്പുമെല്ലാം കഴിഞ്ഞ് രണ്ടുപേരെക്കുറിച്ച് മറ്റുള്ളവരുമായിച്ചേര്‍ത്ത് ഗോസിപ്പുകളും പലവട്ടം വന്നുകഴിഞ്ഞു. എന്നാലും ജോണിനെക്കുറിച്ച് ചോദിച്ചാല്‍ ബിപാഷ തുള്ളിവിറയ്ക്കുന്ന അവസ്ഥയാണത്രേ.

അടുത്തിടെ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങിന് എത്തിയപ്പോഴാണത്രേ ബിപാഷയോട് ആരോ ജോണിനെക്കുറിച്ച് ചോദിച്ചത്. ഇതുകേട്ട് താരത്തിന് ആകെ ദേഷ്യം വന്ന് ഭ്രാന്ത് പിടിച്ച അവസ്ഥയായിപ്പോയത്രേ. ആരാണ് ഇക്കാര്യം ബിപാഷയോട് ചോദിക്കാന്‍ ധൈര്യം കാണിച്ചതെന്ന് വ്യക്തമല്ല. പക്ഷേ ചോദിച്ച ചോദ്യം അല്‍പം കടന്നുപോയെന്നത് വാസ്തവം തന്നെയാണ്.

തന്നെ ഉപേക്ഷിച്ചുകളഞ്ഞ ജോണിന്റെ പുതിയ കാമുകിയെക്കുറിച്ചാണത്രേ ചോദ്യമുയര്‍ന്നത്. ചോദ്യം കേട്ട ഇടനെ മതി ഇനിയെന്താണ് ചോദിക്കാന്‍ എന്ന് വളരെ പരുക്കനായിട്ടാണത്രേ ബിപാഷ മറുചോദ്യം ചോദിച്ചത്. ഇതുംപറഞ്ഞ് തന്നോട് ചോദ്യം ചോദിച്ചയാളോട് ഉടന്‍ തന്നെ പുറത്തുപോകണമെന്നും ബിപാഷ ആവശ്യപ്പെട്ടുവത്രേ. ഇത്തരം ചോദ്യങ്ങള്‍ തുടര്‍ന്നാല്‍ താന്‍ ഷൂട്ടിങില്‍ പങ്കെടുക്കില്ലെന്നുവരെ ബിപാഷ പറഞ്ഞുകളഞ്ഞത്രേ.

ഒടുവില്‍ ഷൂട്ടിങ് അണിയറക്കാര്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞുതീര്‍ത്ത് ബിപാഷയെ അനുനയിപ്പിക്കുകയായിരുന്നുവത്രേ. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാണത്രേ ടെന്‍ഷനും ദേഷ്യവുമെല്ലാം മാറി ബിപാഷ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ജോണ്‍ പുതിയ കാമുകിയെ കണ്ടെത്തിയെന്നും ഇവര്‍ ഒരു ബാങ്ക് ജീവനക്കാരിയാണെന്നും മറ്റും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Bipasha Basu was shooting a commercial for one of the brands she endorses. During the course of the Q and A, someone dared to ask her on the new girl in the life of her ex-beau, John Abraham

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam