»   » മത്സരത്തിനിടെ ദീപികയുടെ പരസ്യചുംബനം

മത്സരത്തിനിടെ ദീപികയുടെ പരസ്യചുംബനം

Posted By:
Subscribe to Filmibeat Malayalam
Deepika and Sidhartha exchange kiss publicly
മദ്യരാജാവ് മല്യയുടെ മകന്‍ സിദാര്‍ഥും ബോളിവുഡ് ഹോട്ട് ദീപിക പദുകോണും തമ്മിലുള്ള കെമിസ്ട്രിയെപ്പറ്റിയായിരുന്നു ഇത്രയും കാലം അന്വേഷണം നടന്നത്. സൗഹൃദമാണെന്നും അതല്ല പ്രണയമാണെന്നും ഗോസിപ്പുകള്‍ ഉയര്‍ന്നപ്പോള്‍ ചുണ്ടുകള്‍ ഇറുകിയടക്കുകമാത്രമാണ് ഇരുവരും ചെയ്തത്.

എന്തായാലും ഇവര്‍ക്കിടയിലുള്ള ബന്ധത്തെപ്പറ്റിയുള്ള സംശയങ്ങള്‍ തീരുകയാണ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മല്‍സരവേദികളിലെല്ലാം മുട്ടിയുരുമ്മി ഇരിയ്ക്കുന്ന ദീപികയും സിദ്ദാര്‍ത്ഥും പരസ്യമായി ചുംബിച്ചതായാണ് പുതിയ വിശേഷം.

ഇക്കഴിഞ്ഞ നൈറ്റ് റൈഡേഴ്‌സ്റോയല്‍ ചലഞ്ചേഴ്‌സ് മല്‍സരശേഷമാണ് ദീപികയുടെ ആരാധകരെ അസൂയാലുക്കളാക്കി മാറ്റിയ സംഭവം അരങ്ങേറിയത്. മല്‍സരത്തില്‍ കരീബിയന്‍ താരം ഗെയ്‌ലിന്റെ സൂപ്പര്‍ സെഞ്ച്വറിയുടെ മികവില്‍ കൊല്‍ക്കത്തക്കാരെ ബാംഗ്ലൂര്‍ തോല്‍പ്പിച്ച ഉടനെ ദീപികയും സിദ്ദാര്‍ത്ഥും പരസ്പരം പുണര്‍ന്ന് ചുംബിയ്ക്കുകയായിരുന്നു. ബാംഗ്ലൂര്‍ ടീമിന്റെ വിജയാഘോഷം ഒപ്പിയെടുക്കുന്ന തിരക്കില്‍ ക്യാമറകള്‍ക്ക് ഈ ചൂടന്‍ചുംബനരംഗം നഷ്ടമാവുകയായിരുന്നു.

ഈഡന്‍ഗാര്‍ഡന്‍സിലെ വിഐപി സ്റ്റാന്‍ഡില്‍ പിതാവ് വിജയ്മല്യയുടെ തൊട്ടരുകിലാണ് സിദ്ദാര്‍ത്ഥും ദീപികയും ഇരുന്നത്. എന്നാല്‍ ടീമിന്റെ വിജയത്തില്‍ മതിമറന്നിരുന്ന മല്യയ്ക്ക് മകന്റെയും കാമുകിയുടെയും പ്രണയലീലകള്‍ കണ്ണില്‍പ്പെട്ടില്ല. നേരത്തെ ജനുവരി അഞ്ചിന് ദീപികയുടെ ജന്‍മദിനത്തിനും സിദ്ദാര്‍ത്ഥ് ചുടുചുംബനം സമ്മാനമായി നല്‍കിയത് വന്‍വാര്‍ത്തയായിരുന്നു.

തങ്ങളുടെ പ്രണയം ദീപികയും സിദാര്‍ഥും പരസ്യമായി സമ്മതിയ്ക്കുന്നതിന്റെ പ്രതീകമായാണ് ചുംബനത്തെ ബോളിവുഡ് കാണുന്നത്.

English summary
Tinsel Town hottie Deepika Padukone has taken her relationship with her “good friend” Siddharth Mallya a step ahead, Zee News reported. The dimpled beauty, who has been spotted with the business tycoon Vijay Mallay’s handsome son in almost every social gathering was seen kissing her alleged beau in full public view.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam