കരീന സ്റ്റാലനെ ചുംബിച്ചു; സെയ്‌ഫ്‌ കോപാകുലനായി

By Staff

പൊതുസ്ഥലങ്ങളിലും ജനമധ്യത്തിലും പ്രണയലീലകള്‍കൊണ്ട്‌ ശ്രദ്ധനേടാറുള്ള ബോളിവുഡിലെ ചൂടന്‍ ജോഡികളായ കരീനയും സെയ്‌ഫും ഇതാ വഴക്കടിയിലും ജനശ്രദ്ധ നേടുന്നു.

കംബക്ത്‌ ഇഷ്‌ക്‌ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്‌ ഇരുവരും തമ്മില്‍വഴക്കടിച്ചത്‌. വഴക്കടിയ്‌ക്കാനുണ്ടായ കാരണമെന്താണെന്നല്ലേ ഒരു ചുംബനം. ഒരു ചുംബനത്തിന്റെ പേരില്‍ എന്തിനാണിങ്ങനെ വഴക്കടിക്കുന്നതെന്ന്‌ തോന്നുനനുണ്ടാകും. എന്നാല്‍ കരീന ചുംബിച്ചത്‌ സെയ്‌ഫിനെയല്ല പകരം സില്‍വസ്റ്റര്‍ സ്റ്റാലനെ! സെയ്‌ഫിന്‌ കലി വന്നില്ലെങ്കിലല്ലേ അതിശയമുള്ളു.

കംബക്ത്‌ ഇഷ്‌കില്‍ അതിഥിതാരമായായെത്തുന്ന സ്റ്റാലനാണ്‌ ഇരുവര്‍ക്കുമടിയല്‍ വില്ലനായത്‌. ലോസ്‌ആഞ്ചലസിലാണ്‌ കംബക്ത്‌ ഇഷ്‌കിന്റെ ചിത്രീകരണം നടക്കുന്നത്‌. ചിത്രീകരണത്തിന്റെ എല്ലാ ദിവസങ്ങളിലും കരീനയ്‌ക്കൊപ്പം സെയ്‌ഫും സെറ്റിലെത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ സെയ്‌ഫിനെ വേണ്ടവിധത്തില്‍ കാണാന്‍ കരീനയ്‌ക്ക്‌ കഴിഞ്ഞിരുന്നില്ല.

സ്റ്റാലന്‍ സെറ്റിലെത്തിയതോടെ സെയ്‌ഫിനെ കരീന കൂടുതലായി അവഗണിക്കാന്‍ തുടങ്ങി. കരീന ഒരു കോളെജ്‌ കുമാരിയെപ്പോലെ സ്‌റ്റാലന്‌ പിന്നാലെ തുള്ളിച്ചാടി നടക്കുകയായിരുന്നുവത്രേ. ഇതുപോരാഞ്ഞ്‌ താരം സ്‌റ്റാലനെ ചുംബിക്കുകയും ചെയ്‌തു. പോരേ പൂരം നമ്മുടെ കാമുകന്‌ നിയന്ത്രണം നഷ്ടപ്പെട്ടു.

സിനിമയില്‍ സ്റ്റാലന്‍ കരീനയ രക്ഷിക്കുന്ന ഒരു രംഗമുണ്ട്‌. ഈ രംഗം ചിത്രീകരിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ കരീന സ്‌റ്റാലനെ ചുംബിച്ചത്‌. ഈ സ്‌നേഹ പ്രകടനം സഹിക്കാന്‍ കഴിയാതെ സെയ്‌ഫ്‌ കാമുകിയെ ഒഴിഞ്ഞ ഒരിടത്തേയ്‌ക്ക്‌ വിളിച്ചുകൊണ്ടുപോയി താക്കീത്‌ നല്‍കി. എന്നാല്‍ സെയ്‌ഫിനെ അനുനയിപ്പിക്കുന്നതിന്‌ പകരം കൂടുതല്‍ പ്രകോപിതനാക്കുകയാണ്‌ കരീന ചെയ്‌തത്‌.

സെയ്‌ഫ്‌ ഇനി തന്റെ കൂടെ സെറ്റില്‍ വരേണ്ടെന്ന്‌ കരീന തീര്‍ത്തുപറഞ്ഞു. മാത്രവുമല്ല മറ്റു നടികളോട്‌ സെയ്‌ഫ്‌ ഇഴുകിച്ചേര്‍ന്ന്‌ അഭിനയിക്കുന്നതിനോട്‌ താന്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കാറില്ലല്ലോയെന്നും കരീന ചോദിച്ചുവെന്നാണ്‌ സംസാരം. കാര്യം വഴക്കൊക്കെയായെങ്കിലും സെറ്റിലുള്ളവരെയൊക്കെ സ്‌തബ്ധരാക്കിക്കൊണ്ട്‌ രണ്ടുപേരും കൂടി വീണ്ടും ഒന്നിച്ചുനടക്കാന്‍ തുടങ്ങുകയും ചെയ്‌തുവത്രേ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X