»   » പ്രതിഫലം മീര നന്ദന് പാരയാവുമോ?

പ്രതിഫലം മീര നന്ദന് പാരയാവുമോ?

Posted By:
Subscribe to Filmibeat Malayalam
Meera Nandan
സിനിമയില്‍ അഭിനയിക്കാം പക്ഷേ വിട്ടുവീഴ്ചകള്‍ക്കൊന്നും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ച നടിയാണ് മീര നന്ദന്‍. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്ന് ആണയിട്ടു പറഞ്ഞ പല നടിമാരും പിന്നീട് കളം മാറ്റിച്ചവിട്ടിയിട്ടുണ്ടെന്നത് വേറെ കാര്യം.

പക്ഷേ തന്റെ നല്ല കുട്ടി എന്ന ഇമേജ് കളഞ്ഞു കുളിയ്‌ക്കേണ്ടെന്ന തീരുമാനത്തിലുറച്ചു നില്‍ക്കുകയാണ് മീര. എന്നാല്‍ മീരയേയും പാപ്പരാസികള്‍ വെറുതെ വിടുന്ന മട്ടില്ല.

തനിയ്ക്ക് കംഫര്‍ട്ടബിള്‍ എന്ന് തോന്നുന്ന റോളുകള്‍ മാത്രം തിരഞ്ഞെടുത്ത് വിവാദങ്ങളുണ്ടാക്കാതെ ഒതുങ്ങി കഴിയുകയായിരുന്നു മീര. അതുകൊണ്ടു തന്നെ മറ്റു നായികമാരെ പോലെ തിരക്കുള്ള നായികയാവാന്‍ മീരയ്ക്ക് കഴിഞ്ഞില്ല.

മീരയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന അവസരങ്ങള്‍ കൂടി നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. നടി പ്രതിഫലമുയര്‍ത്തി എന്ന രീതിയില്‍ പ്രചരിച്ച ഒരു ഗോസിപ്പാണത്രേ അതിന് കാരണം.

ചില സിനിമകളിലഭിനയിക്കാന്‍ മീര കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് നടിയ്്ക്ക് ആ ചിത്രങ്ങള്‍ നഷ്ടപ്പെട്ടുവെന്നുമായിരുന്നു വാര്‍ത്ത.

എന്തായാലും വളര്‍ന്നു വരുന്ന ഒരു നടിയെന്ന നിലയില്‍ കിട്ടുന്ന നല്ല അവസരങ്ങള്‍ പ്രതിഫലത്തെ ചൊല്ലി വേണ്ടെന്ന് വയ്ക്കുന്നത് മീരയ്ക്ക് ദോഷം ചെയ്യും എന്ന കാര്യം തീര്‍ച്ച

English summary

 Reports says that Malayalam actress Meera Nandan raised her remuneration.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam