»   » മോഹന്‍ലാലിന്റെ നായികയായി നയന്‍സ് എത്തുന്നു?

മോഹന്‍ലാലിന്റെ നായികയായി നയന്‍സ് എത്തുന്നു?

Posted By:
Subscribe to Filmibeat Malayalam
Nayantara
ഏതു പ്രതിസന്ധിയേയും അതിജീവിക്കാന്‍ കഴിവുള്ള നടിയെന്നാണ് നയന്‍സിനെ പറ്റി അടുപ്പക്കാര്‍ പറയുന്നത്. ഇപ്പോള്‍ പ്രഭുദേവയുമായുള്ള ബന്ധം തകര്‍ന്നിട്ടും അതോര്‍ത്ത് ദുഖിച്ചിരിക്കാതെ സിനിമയില്‍ സജീവമാകാനാണ് നടിയുടെ തീരുമാനം.

തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്കായി ഡേറ്റ് കൊടുത്ത നടി മലയാള സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രത്തിലഭിനയിക്കാനും താത്പര്യം കാണിച്ചിട്ടുണ്ടത്രേ. ജോഷി സംവിധാനം ചെയ്യുന്ന ലാല്‍ ചിത്രത്തിലേയ്ക്ക് അമല പോളിനെയാണ് മുന്‍പ് പരിഗണിച്ചിരുന്നത്.

എന്നാല്‍ അമല പിന്‍മാറിയതോടെ മറ്റൊരു തെന്നിന്ത്യന്‍ നടിയെ കണ്ടെത്താന്‍ സംവിധായകന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. വീണ്ടും സിനിമകള്‍ക്ക് ഡേറ്റ് കൊടുക്കാന്‍ നയന്‍സ് തീരുമാനിച്ചതായറിഞ്ഞ സംവിധായകന്‍ അവരെ സമീപിക്കുകയായിരുന്നു.

നടി ചിത്രത്തിന്റെ കഥ കേട്ടുകഴിഞ്ഞുവെന്നും മറ്റ് കാര്യങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും നയന്‍സ് വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നതിനെ  ആരാധകര്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്.

English summary
Now that Nayantara is back in movies with a vengeance. Director Joshi is planning to make her opposite to Mohanlal in his new movie.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X