»   »  മീരയേക്കാള്‍ മെച്ചം ഞാന്‍: പത്മപ്രിയ

മീരയേക്കാള്‍ മെച്ചം ഞാന്‍: പത്മപ്രിയ

Posted By:
Subscribe to Filmibeat Malayalam
Padmapriya
അവാര്‍ഡ് ലഭിക്കാന്‍ ആഗ്രഹിക്കാത്ത ചലച്ചിത്രതാരങ്ങളുണ്ടാവില്ല, പലപ്പോഴും പല കഴിവുള്ള താരങ്ങളുടെയും അഭിനയം അവാര്‍ഡ് കമ്മിറ്റികള്‍ കാണാതെ പോകുന്നതും പതിവാണ്.

എന്നാല്‍ ഇതിന്റെയെല്ലാം പേരില്‍ നിരന്തരം പരാതിപറഞ്ഞുകൊണ്ടിരിക്കുകയും മറ്റുള്ളവരുമായി തന്നെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നത് താരങ്ങള്‍്ക്ക് ഭൂഷണമാണോ.

പത്മപ്രിയ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. ആദ്യം സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനോടായിരുന്നു പത്മപ്രിയയുടെ രോഷം.

പിന്നീട് ദേശീയ അവാര്‍്ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചപ്പോള്‍ പത്മപ്രിയയ്ക്ക് പകതീര്‍ത്ത ആശ്വാസമായിരുന്നു. എന്നാല്‍ ദേശീയ അവാര്‍ഡ് കിട്ടിയിട്ടും പത്മപ്രിയയുടെ അവാര്‍ഡ് മോഹം തീരുന്നില്ല.

പുതിയൊരു അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയ്‌ക്കെതിരെയും പത്മപ്രിയ തുറന്നടിച്ചുകഴിഞ്ഞു. ഏഷ്യാവിഷന്‍ അവാര്‍ഡ് നിര്‍ണയം മോശമായിപ്പോയെന്നാണ് താരം പറയുന്നത്.

ഇതില്‍ പാട്ടിന്റെ പാലാഴി എന്ന ചിത്രത്തിലെ അഭിനയത്തിന് മീരാ ജാസ്മിന്‍നാണ് മികച്ച താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ മീരയുടേതിനേക്കാളും എത്രയോ നല്ല അഭിനയമാണ് കുട്ടിസ്രാങ്കിലും പഴശ്ശിരാജയിലും താന്‍ കാഴ്ചവച്ചതെന്നാണ് പത്മപ്രിയ പറയുന്നത്.

എന്നാലും താന്‍ അവാര്‍ഡിന് വേണ്ടിയല്ല അഭിനയിക്കുന്നതെന്നും ഒട്ടേറെ ഭാഷകളിലായി വളരെയേറെ നല്ലവേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് പത്മപ്രിയ സ്വയം സമാധാനിക്കുകയും ചെയ്യുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam