സലീം കൂമാറിനെ പോലീസ് ഓടിച്ചിട്ടു പൊക്കി
മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടനാരെന്ന ചോദ്യത്തിനു മുന്നില്‍ ആരുമൊന്ന് ശങ്കിക്കും. പണ്ടാണെങ്കില്‍ ജഗതിയെന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാമായിരുന്നു.
എന്നാല്‍ ഇന്ന് ജഗതിയ്‌ക്കൊപ്പമൊ, ജഗതിയ്‌ക്കു തൊട്ടു മുകളിലോ വെറൊരു താരം കൂടിയുണ്ട്. സലീം കുമാര്‍. സെറ്റില്‍ നിന്നും സെറ്റിലേക്ക് പായാനുള്ള നേരമെ സലീമിന് ഇപ്പോഴുള്ളൂ.
അഭിനയിക്കാനുള്ള ഈ പരക്കം പാച്ചിലില്‍ ഒന്നിരിയ്‌ക്കാനോ നേരാ വണ്ണം ഭക്ഷണം കഴിക്കാനോ എന്തിന് ഒന്നുറങ്ങാന്‍ പോലൂം സലീമിന് നേരമില്ല. പലപ്പോഴും സ്വന്തം കാറില്‍ തന്നെയാണ് സലീമിന്റെയുറക്കം.
ഇങ്ങനെ പറന്നു നടന്നഭിനയിക്കുന്ന സലീമിനെ ഈയിടെ കേരള പോലീസ് ഒന്ന് ഓടിച്ചിട്ടു പിടിച്ചു. ബാലചന്ദ്ര മേനോന്റെ ദേ ഇങ്ങോട്ടു നോക്ക്യെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.
ചിത്രത്തിന്റെ ഷൂട്ടിംഗ് തീരാന്‍ വൈകിയതിനെ തുടര്‍ന്ന് ഏറെ രാത്രിയായതിനു ശേഷമാണ് സെറ്റില്‍ നിന്നും സലീമിന് പോകാനായത്. പിറ്റേന്ന് എറണാകുളത്ത് വെറൊരു ചിത്രത്തിന്റെ ഷൂട്ടിംഗിലും പങ്കെടുക്കേണ്ടതിനാല്‍ രാത്രി തന്നെ കാറില്‍ എറണാകുളത്തേക്ക് തിരിച്ചു.
ഡ്രൈവറോട് കാര്‍ വേഗത്തില്‍ പോകാന്‍ പറഞ്ഞതിനു ശേഷം സലീം കുമാര്‍ ഉറങ്ങുകയും ചെയ്‌തു. സലീമിന്റെ ഉത്തരവ് ശിരസ്സാ വഹിച്ച് കാറോടിയ്ക്കാന്‍ തുടങ്ങിയ ഡ്രൈവര്‍ ഇടയ്‌ക്ക് വഴിയില്‍ പോലീസൂകാര്‍ കാറിന് കൈ കാണിച്ചതൊന്നും കണ്ടില്ല.
കാറിന്റെ പോക്കു കണ്ട് സംശയം തോന്നിയ പോലീസുകാര്‍ സലീമിന്റെ കാറിനു പിന്നാലെ വച്ചു പിടിയ്‌ക്കുകയും ചെയ്‌തു. കുറെക്കഴിഞ്ഞ് എന്തോ ശബ്ദം കേട്ട് ഉറക്കമെണീറ്റ താരം കാണുന്നത് കാറിനു ചുറ്റും വന്‍ പോലീസ് പടയും ഡ്രൈവര്‍ അവരുമായി തര്‍ക്കിക്കുന്നതുമാണ്.
ഒടുവില്‍ സലീം തന്നെ കാറിനു പുറത്തിറങ്ങി കാര്യമെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണ് യാത്ര തുടരാന്‍ കഴിഞ്ഞത്.


Click it and Unblock the Notifications











