»   » റാണയുമായി ഒന്നുമില്ല: ശ്രീയ

റാണയുമായി ഒന്നുമില്ല: ശ്രീയ

Posted By:
Subscribe to Filmibeat Malayalam
Shriya and Rana
ശ്രീയയും റാണ ദഗുബതിയും തമ്മിലെന്തെന്ന അന്വേഷണത്തിലായിരുന്നു തെന്നിന്ത്യയിലെ പാപ്പരാസികള്‍. ഇവര്‍ക്ക് അസ്ഥിയ്ക്ക് പിടിച്ച പ്രണയമാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. എന്തായാലും അങ്ങനെയൊന്നില്ലെന്നാണ് ശ്രീയയുടെ വെളിപ്പെടുത്തല്‍. ഇതുമാത്രമല്ല. താന്‍ റാണയുമായി ഡേറ്റിങ് നടത്തിയെന്ന ഗോസിപ്പും നടി നിഷേധിയ്ക്കുന്നു.


റാണയുമായി വെറും സൗഹൃദം മാത്രമാണുള്ളത്. ബാല്യകാല സുഹൃത്തായ റാണയുടെ കുടുംബവുമായി നല്ല ബന്ധമാണുള്ളത്. മറ്റെല്ലാം അഭ്യൂഹങ്ങളാണെന്നും തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം വിശദീകരിയ്ക്കുന്നു.


വിവിധ ഭാഷകളിലായി ഓടിനടന്ന് അഭിനയിക്കുകയാണ് ശ്രീയ. മിഡ്‌നൈറ്റ് ചില്‍ഡ്രണിലൂടെ ഹിന്ദിയിലും രൗദ്രിത്തിലൂടെ തമിഴിലും പ്രത്യക്ഷപ്പെടുന്ന ശ്രീയ ലാലിന്റെ നായികയായി കാസനോവയിലൂടെ മലയാളത്തില്‍ വീണ്ടുമെത്തും.

English summary
Goregeous Shreya Saran, who has been linked up with Rana Daggubati, has denied that she is dating the actor. The actress has said that the actor is just a good friend of her

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam