കോളേജ് കുമാരന്റെ സെറ്റില്‍ സംഘര്‍ഷം

By Super

തുളസീദാസ്‌ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ കേളേജ്‌ കുമാരന്റെ ലൊക്കേഷനില്‍ തിരക്കഥയിലില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍.

ഷൂട്ടിംഗ്‌ യൂണിറ്റിലെ അംഗങ്ങളും ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരും തമ്മിലാണ്‌ സിനിമയെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങള്‍ അരങ്ങേറിയത്‌.

ഷൂട്ടിംഗിനിടെ യൂണിറ്റിലെ രണ്ടു പേര്‍ ഇവര്‍ താമസിയ്‌ക്കുന്ന ഹോട്ടലില്‍ പുറത്തു നിന്നു കൊണ്ടു വന്ന ഭക്ഷണ സാധനങ്ങള്‍ കഴിയ്‌ക്കുകയും അവശിഷ്ടങ്ങള്‍ അവിടെ തന്നെ ഉപേക്ഷിയ്‌ക്കുകയും ചെയ്‌തുവത്രേ.

ഇതു കണ്ട ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ ഇതനുവദിക്കില്ലെന്ന്‌ യൂണിറ്റംഗങ്ങളോട്‌ പറഞ്ഞു. ഇതില്‍ അരിശം പൂണ്ട യൂണിറ്റംഗം ജീവനക്കാരനെ മര്‍ദ്ദിച്ചു.

തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടയൊരാളെ മര്‍ദ്ദിക്കുന്നതു കണ്ട്‌ മറ്റു ഹോട്ടല്‍ ജീവനക്കാര്‍ സിനിമാ സ്റ്റെയിലില്‍ തന്നെ യൂണിറ്റംഗത്തിനെ പെരുമാറിയെന്നാണ്‌ വര്‍ത്തമാനം.

പിന്നീട്‌ ഹോട്ടല്‍ മാനേജരെത്തിയാണ് ഇവരെ ജീവനക്കാരുടെ കൈയ്യില്‍ നിന്നും രക്ഷിച്ചത്. വൈകുന്നേരത്തോടെ പോലീസെത്തിയാണ്‌ ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത്‌.

സ്ഥിരമായി സെറ്റില്‍ വൈകിയെത്തിയിരുന്ന നായികയെ സംവിധായകന്‍ പുറത്താക്കി കോളേജ്‌ കുമാരന്‍ മുമ്പു തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X