ഒളിച്ചോടാന്‍ മലയാളി മങ്കയുടെ സഹായം

By Staff

കൂടെയഭിനയിക്കുന്ന കാമുകന്‍മാരൊടൊത്ത്‌ നായികമാരുടെ ഒളിച്ചോട്ടങ്ങള്‍ മലയാളികള്‍ ഒരു പാട്‌ കണ്ടിട്ടുണ്ട്‌. അഭിനയ ലോകത്ത്‌ തിളങ്ങി നിന്നിരുന്ന പാര്‍വതിയും മഞ്‌ജുവാര്യരുടെയുമൊക്കെ ഒളിച്ചോട്ടങ്ങള്‍ക്ക്‌ വന്‍ വാര്‍ത്താ പ്രാധാന്യമാണ്‌ ഇവിടെ കിട്ടിയതും.

ഇവര്‍ ഒളിച്ചോടിയ സംഭവങ്ങള്‍ ഉണ്ടായപ്പോഴൊക്കെ മറ്റു ചില താരങ്ങള്‍ ഇവര്‍ക്ക്‌ സഹായവുമായി കൂടെയുണ്ടായിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇതു പോലുള്ള ഒളിച്ചോട്ട സംഭവങ്ങള്‍ നടക്കാന്‍ സാധ്യത തീരെക്കുറവാണ്‌.

കാരണം വെള്ളിത്തിരയിലെ നായികമാരായി കഴിയുന്നതോടെ താരങ്ങള്‍ കുടുംബവുമായുള്ള ബന്ധം മിക്കവാറും ഇല്ലാതായിരിക്കും.

എന്നാലിപ്പോള്‍ ബോളിവുഡിലും ഒരു താരവുമായി ബന്ധപ്പെട്ട്‌ ഒളിച്ചോട്ട സംഭവം റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നു. ഇവിടെയും ഒരു മലയാളിപ്പെണ്ണു തന്നെയാണ്‌ കഥാപാത്രം. പാലക്കാട്ടുക്കാരിയായ വിദ്യാ ബാലനെ ചുറ്റിപ്പറ്റിയാണ്‌ ഒളിച്ചോട്ട വാര്‍ത്തകള്‍ പുറത്തു വന്നിരിയ്‌ക്കുന്നത്‌.

എന്നാല്‍ ഇത്തവണ താരമല്ല, താരത്തിന്റെ സുഹൃത്തിന്റെ ഒളിച്ചോട്ടമാണ്‌ വാര്‍ത്തയായത്‌. വിദ്യയുടെ അമേരിക്കയിലുള്ള സുഹൃത്ത്‌ ഒരു ഇന്ത്യന്‍ പയ്യനുമായി പ്രണയത്തിലായി.

ഇന്ത്യന്‍ പയ്യനും കുടുംബവും അമേരിക്കയില്‍ പോയി പെണ്ണു കണ്ടെങ്കിലും സുഹൃത്തിന്റെ മാതാപിതാക്കള്‍ക്ക്‌ പയ്യനെ തീരെ പിടിച്ചില്ല. മാത്രമല്ല അവര്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ എതിര്‍പ്പ്‌ പയ്യന്റെ വീട്ടുകാരെ അറിയിക്കുകയും ചെയ്‌തു.

വിദ്യ ഇടപെട്ട്‌ ഇക്കാര്യത്തില്‍ പരമാവധി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കടും പിടുത്തത്തില്‍ തന്നെയായിരുന്നു. അമേരിക്കന്‍ സുഹൃത്ത്‌ പിന്നെയൊന്നും നോക്കിയില്ല.

വീട്ടുകാരറിയാതെ വിദ്യയുടെ സഹായത്തോടെ വിമാനത്തില്‍ കയറി നേരെ ഇന്ത്യയിലേക്ക്‌ വെച്ചടിച്ചു. ഇന്ത്യയിലെത്തിയയുടനെ വിദ്യയുടെയും വീട്ടുകാരുടെയും സഹായത്തോടെ പയ്യനെ കെട്ടുകയും ചെയ്‌തു, എല്ലാ ശുഭം.

ബോളിവുഡിലും ഒളിച്ചോട്ടത്തിന്‌‌ ഒരു മലയാളി മങ്ക തന്നെ വേണമെന്നാണ്‌ എല്ലാവരും പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X