ഷാഹിദും വിദ്യയും പ്രണയത്തിലാണോ?
തീയില്ലാതെ പുകയുണ്ടാകുമോ എന്നാണ് ബോളിവുഡ് ചോദിക്കുന്നത്. ചോദ്യം കേട്ട് തെറ്റിദ്ധരിക്കേണ്ടതില്ല. ഷാഹിദും വിദ്യാബാലനും തമ്മിലുള്ള ബന്ധംതന്നെയാണ് വിഷയം.
ഒരു കാര്യവുമില്ലാതെ വെറുതെ വാര്‍ത്തകള്‍ പ്രചരിയ്‌ക്കുമോയെന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ ഇരുവര്‍ക്കുമിടയില്‍ എന്താണെന്നകാര്യം ആര്‍ക്കും വ്യക്തമാകുന്നില്ല. എന്നാലും ഇത് പുതിയൊരു പ്രണയബന്ധം തളിരിടുന്നതിന്റെ സൂചനകളാണെന്ന് തന്നെയാണ് ബോളിവുഡിലെ ഗോസിപ്പ് കൂട്ടം പറയുന്നത്.
കിസ്‌മത് കണക്ഷന്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ഷാഹിദും വിദ്യയും കൂടുതല്‍ അടുക്കുന്നത്. സെറ്റില്‍ എത്തിയ വിദ്യ ഒരു ഓട്ടോഗ്രാഫ് ചോദിച്ചുകൊണ്ട് വളരെ നാടകീയമായാണ് ഷാഹിദിനെ പരിചയപ്പെട്ടതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ഇരുവരും വലിയ സുഹൃത്തുക്കളാവുകയും ചെയ്‌തു.
രണ്ടുപേരും ഈ സൗഹൃദം നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് ഇവരെ ഒരുമിച്ച് കണ്ടവരെല്ലാം പറയുന്നത്. മാത്രമല്ല തനിയ്‌ക്കിനിയും ഷാഹിദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വിദ്യ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഷാഹിദിന്റെ കഠിനാധ്വാനത്തെയും സ്വഭാവത്തിലെ പ്രത്യേകതകളെയുമൊക്കെ താരം അതിരറ്റ് പ്രശംസിക്കുകയും ചെയ്‌തിരിക്കുന്നു.
രണ്ട് മാസം ഷാഹിദിനൊപ്പം ജോലിചെയ്‌തത് വളരെ നല്ല അനുഭവമായിരുന്നുവെന്നും തങ്ങളുടെ ബന്ധം എക്കാലവും നിലനില്‍ക്കുമെന്നും വിദ്യ പറയുന്നു. പക്ഷേ ഈ ബന്ധം ഏതുതരത്തിലുള്ളതാണെന്ന് മനസ്സിലാകാതെ ഗോസിപ്പുകാര്‍ എന്തെങ്കിലും സൂചനകള്‍ക്കായി കാത്തുനില്‍ക്കുകയാണ്.
മുമ്പ് നാലുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഷാഹിദ് കാമുകി കരീനയുമായി പിരിഞ്ഞപ്പോള്‍ത്തന്നെ വിദ്യയാണ് ആ ബന്ധം തകരാന്‍ കാരണക്കാരിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അന്ന് ഇക്കാര്യം വിദ്യ നിഷേധിക്കുകയായിരുന്നു. എന്തായാലും ഒരു സുപ്രഭാതത്തില്‍ ഇരുവരുംചേര്‍ന്ന് തങ്ങള്‍ പ്രണയത്തിലാണെന്ന് പറയുന്നതും കാത്തിരിക്കുകയാണ് ബോളിവുഡ്.


Click it and Unblock the Notifications