»   » റോമ വീണ്ടും നൈറ്റ് പാര്‍ട്ടി കുരുക്കില്‍

റോമ വീണ്ടും നൈറ്റ് പാര്‍ട്ടി കുരുക്കില്‍

Posted By:
Subscribe to Filmibeat Malayalam
Roma party pic
ബോളിവുഡിലെയും കോളിവുഡിലെയും ഗ്ലാമര്‍ താരങ്ങളുടെ പാര്‍ട്ടി ചിത്രങ്ങള്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല, കൂട്ടുകാരുമൊത്ത് അവര്‍ ആടുന്നതിന്റെയും പാടുന്നതിന്റെയും ചിത്രങ്ങള്‍ ടാബ്ലോയിഡുകളുടെ പ്രിയവിഭവങ്ങളുമാണ്

എന്നാല്‍ ഇങ്ങ് ഒരു മലയാളിതാരം ഇതിനെല്ലാം തുനിഞ്ഞാല്‍ സ്ഥിതമാറും. കിട്ടാത്ത മുന്തിരങ്ങ പുളിയ്ക്കുമെന്ന് പറയുന്നത് പോലെ എന്തോ മലയാളീസിന് ഇതൊന്നും തീരെ ദഹിയ്ക്കില്ല. എന്തോ വലിയ അപരാധമായാണ് അവര്‍ ഇതിനെയെല്ലാം ഇപ്പോഴും കാണുന്നത്. അതുകൊണ്ട് തന്നെ മല്ലുതാരങ്ങളെല്ലാം ഇത്തരം പാര്‍ട്ടികുരുക്കുകളില്‍ പെടാതെ ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിയ്ക്കാറുണ്ട്.

എന്നാലിപ്പോള്‍ ഒരു മലയാളത്തിലെ ഹിറ്റ് സിനിമകളിലൂടെ പ്രശസ്തയായ നടി ഒരു പാര്‍ട്ടി കുരുക്കില്‍ ചെന്നുചാടിയിരിക്കുന്നു. വേറാരുമല്ല, നമ്മുടെ റോമ അസ്രാണിയാണ് പുലിവാല് പിടിച്ചിരിയ്ക്കുന്നത്. റോമയും അവരുടെ ബോയ്ഫ്രണ്ടും കൂടി നിശാവിരുന്നില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് നെറ്റില്‍ പ്രചരിയ്ക്കുന്നത്. അവര്‍ പുണരുന്നതിന്റെയും ചുംബിയ്ക്കുന്നതിന്റെയുമെല്ലാം സന്തോഷം പങ്കിടുന്നതിന്റെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും കുറച്ചുദിവസം മുമ്പാണ് നെറ്റില്‍ ലഭ്യമായത്.

ഏതാനും വര്‍ഷം മുമ്പ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലൂടെ കുപ്രസിദ്ധനായ ശബരീനാഥിനൊപ്പം കോവളത്തൊരു പാര്‍ട്ടിയില്‍ പങ്കെടുത്ത് വിവാദങ്ങളില്‍ ചെന്നുചാടിയ ചരിത്രമുണ്ട് റോമയ്ക്ക്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നെറ്റില്‍ ഒഴുകിപ്പരന്നതോടെ നടി പാപ്പരാസികളുടെ ഇഷ്ടതാരമായി മാറി. അന്നുതൊട്ട് പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ റോമയെ വിടാതെ പിന്തുടരുകയാണ്. ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളും അവരുടെ സൃഷ്ടികളാണെന്ന് വിശ്വസിയ്‌ക്കേണ്ടിയിരിക്കുന്നു.

English summary
Pictures of Malayalam film actress Roma along with her boy friend in a night club is creating ripples on the internet. ,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam