യുവരാജിനെ ഉപേക്ഷിച്ച് ദീപിക രണ്‍ഭീറിനൊപ്പം

By Staff

ഇതൊക്കെ ഇത്രയെളുപ്പമാണോ? കല്യാണം വരെ നിശ്ചയിച്ചുവെന്ന് പറഞ്ഞ് എല്ലാവരെയും വിശ്വസിപ്പിച്ച് വീണ്ടും പഴയ കാമുകനൊപ്പം കറങ്ങിനടക്കലും ഡേറ്റിംങും.....പറഞ്ഞുവരുന്നത് ദീപിക പദുകോണിനെക്കുറിച്ചുതന്നെ.

യുവരാജുമായുള്ള പ്രണയബന്ധവും കല്യാണവാര്ത്തയുമൊക്കെ വെറുമൊരു സോപ്പുകുമിള പോലെയാണ് ദീപിക പദുകോണ് പൊട്ടുച്ചുകളഞ്ഞത്. ഇപ്പോള് വീണ്ടും പഴയ കാമുകനായ രണ്ഭീര് കപൂറിനൊപ്പം കറങ്ങിത്തിരിഞ്ഞ് നടക്കുന്നു.

എന്തായാലും ഒരു ചിത്രത്തിലേ അഭിനയിച്ചുള്ളുവെങ്കിലും മറ്റൊരു നടിമാര്ക്കും അവകാശപ്പെടാന് കഴിയാത്ത പ്രശസ്തിയാണ് പ്രണയ ഗോസിപ്പുകള്കൊണ്ടുമാത്രം ദീപിക നേടിയെടുത്തത്.

യുവരാജുമായി ദീപിക കടുത്തപ്രണയത്തിലാണെന്നായിരുന്നു വാര്ത്തകള് പരന്നത്. എന്നാല് യുവരാജിന്റെ 'പൊസസീവ്നസ്സ്' ദീപികയ്ക്ക് സഹിക്കാന് കഴിഞ്ഞില്ലത്രേ. ഓം ശാന്തി ഓമിന്റെ വിജയത്തെത്തുടര്ന്ന് തിരക്കിലായ ദീപിയ്ക്ക് യുവരാജിനായി വേണ്ടത്ര സമയം നല്കാന് കഴിഞ്ഞില്ല. അപ്പോള് യുവരാജ് കരുതി ദീപിക തന്നെ അവഗണിയ്ക്കുകയാണെന്ന്.

പ്രശ്നങ്ങള്ക്ക് മറ്റെവിടെയെങ്കിലും പോകേണ്ടതുണ്ടോ. പിന്നീട് തന്നോടൊപ്പം പാര്ട്ടിയ്ക്കുവരുന്പോള് ദീപിക എന്തു ധരിക്കണമെന്നുവരെ യുവരാജ് നിര്ദ്ദേശിക്കാന് തുടങ്ങി. മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയയാള്ക്ക് ഇതുവല്ലതും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ പറഞ്ഞാല് ത്തന്നെ അനുസരിക്കുമെന്ന് ഉറപ്പുണ്ടോ. എന്തായാലും ദീപികയ്ക്ക് ഇതൊന്നും അനുസരിക്കാന് വയ്യെന്ന കാര്യം ഉറപ്പാണ്.

പിന്നീടാവട്ടെ കൂനിന്മേല് കുരുപോലെ രണ്ഭീറിനെയും ചേര്ത്തുള്ള പുതിയ ഗോസിപ്പുകള്. ഇതോടെ യുവരാജിന് നിയന്ത്രണം വിട്ടു. ഇരുവര്ക്കുമിടയിലുണ്ടായിരുന്ന ചെറിയ പുക ആളിപ്പടരാന് തുടങ്ങി. രണ്ഭീറില് നിന്നും അകലം സൂക്ഷിക്കാന് ദീപികയോട് യുവരാജ് നിര്ദ്ദേശിച്ചു. പകരം ദീപികചെയ്തതെന്താണെന്നോ രണ്ഭീറിനൊപ്പം നക്ഷത്ര ഹോട്ടലുകള് കയറിയിറങ്ങി. ഒരുമിച്ചിരുന്നുണ്ടു പരസ്പരം ഊട്ടി.

പിന്നീട് യുവരാജിന്റെ ഫോണ് വിളികള്ക്ക് ദീപിക ചെവികൊടുക്കാതെയായി. ഇപ്പോള് യുവരാജും പറയുന്നു ദീപികയുമായി തനിയ്ക്ക് ബന്ധമേതുമില്ലെന്ന്. പതുക്കെ യുവരാജ് എന്ന ഭ്രമണപഥത്തില് നിന്നും ദീപിക റണ്ഭീറിന്റെ ട്രാക്കിലേയ്ക്ക് മാറി. ഇപ്പോള് ഇരുവരും ചേര്ന്ന് അടിച്ചുപൊളിച്ചു നടക്കുന്നു. കാര്യമിത്രയൊക്കെയായെങ്കിലും താനും ദീപികയും നല്ല സുഹൃത്തുക്കള് മാത്രമാണെന്നാണ് രണ്ഭീര് പറയുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍












More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X