»   » കഴുത്തില്‍ രണ്‍ബീര്‍; ദീപിക ലേസര്‍ ചെയ്യുന്നു

കഴുത്തില്‍ രണ്‍ബീര്‍; ദീപിക ലേസര്‍ ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam
പ്രണയിക്കുമ്പോള്‍ ഓരോ വിഡ്ഢിത്തരങ്ങള്‍ ചെയ്തുവച്ച് പിന്നീട് പ്രണയം തകരുമ്പോള്‍ അതിന്റെ പേരില്‍ പരിതപിക്കുന്നവര്‍ എത്രയോ പേരുണ്ട്. ഇങ്ങനെയൊരവസ്ഥയിലാണ് ബോളിവുഡ് താരം ദീപികാ പദുകോണ്‍ ഇപ്പോഴുള്ളത്.

തേച്ചുമാച്ചുകളയാന്‍ കഴിയാതെ ദീപികയില്‍ പഴയപ്രണയത്തിന്റെ അടയാളം ശേഷിക്കുന്നു. പറഞ്ഞു വരുന്നത് മറ്റൊന്നിനെക്കുറിച്ചുമല്ല, ദീപികയുടെ പിന്‍കഴുത്തിലുള്ള ടാറ്റൂവിനെക്കുറിച്ചുതന്നെ.

രണ്‍ബീര്‍ കപൂറുമായി കൊണ്ടുപടിച്ച പ്രണയത്തിലിരിക്കുമ്പോഴാണ് ദീപിക കഴുത്തില്‍ ആര്‍കെ എന്ന് പച്ചകുത്തിയത്. ഇപ്പോള്‍ രണ്‍ബീര്‍ പ്രണയമുപേക്ഷിച്ച് മറ്റൊരു വഴിയ്ക്കുപോയി, കക്ഷി തിരിച്ചുവരുമെന്ന് കരുതി ദീപിക പച്ചകുത്തലും വച്ചിരുന്നു, എന്നാല്‍ രണ്‍ബീറിന് പിന്നെ ദീപികയെ കണ്ടഭാവമില്ലായിരുന്നു.

പിന്നാലെ ദീപികയും ചുവടുമാറ്റി. മദ്യരാജാവും എംപിയുമായ വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയുമായി അടുത്തു. ഇപ്പോള്‍ രണ്ടുപേരെയും തനിച്ചുകാണുക പ്രയാസം. എല്ലായിടത്തും സിദ്ധാര്‍ത്ഥിനൊപ്പം ദീപികയുമുണ്ട്.

എന്നാല്‍ ഇപ്പോഴാണ് പച്ചകുത്തല്‍ ഒരു വിഡ്ഢിത്തമായിപോയെന്ന് താരത്തിന് തോന്നുന്നത്. എന്തായാലും സിദ്ധാര്‍ത്ഥിനൊപ്പം നടക്കുമ്പോള്‍ കഴുത്തില്‍ ആര്‍കെയും വച്ചിരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ദീപിക ഇനി ലേസര്‍ ചികിത്സ ചെയ്ത് ടാറ്റൂ മായ്ചുകളയാന്‍ ഒരുങ്ങുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam