വിവാദങ്ങളെ കാര്യമാക്കാതെ നയന്‍സ്
തനിയ്ക്ക് ചുറ്റും വിവാദങ്ങള്‍ മുളച്ചുപൊന്തുമ്പോഴും അതൊന്നും കാര്യമാക്കാതെ മുന്നോട്ടുപോവുകയാണ് നയന്‍സ്. ഞാന്‍ സത്യസന്ധയായിരിക്കുമ്പോള്‍ ഇതിലെല്ലാം വിഷമിയ്‌ക്കേണ്ട കാര്യമെന്തെന്നാണ് നടി ചോദിയ്ക്കുന്നത്.
ജീവിതത്തോടും കരിയറിനോടും സത്യസന്ധത പുലര്‍ത്തുമ്പോള്‍ ഇതൊന്നും കണിക്കിലെടുക്കേണ്ട ആവശ്യമില്ല. ഒരു നടിയെന്ന നിലയില്‍ ചില കാര്യങ്ങള്‍ അഭിമുഖീകരിയ്‌ക്കേണ്ടതായി വരുമെന്ന കാര്യം എനിയ്ക്കറിയാമെന്നും തെന്നിന്ത്യയുടെ ഗ്ലാമര്‍ താരം പറയുന്നു.
ഭാവി ജീവിതത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കും വളരെ കൂളായാണ് നടി മറുപടി പറയുന്നത്. വലിയ കാര്യങ്ങളൊന്നും ഞാന്‍ പ്ലാന്‍ ചെയ്യാറില്ല. ഒരു പത്തുവര്‍ഷത്തിന് ശേഷം ഞാന്‍ ഒരുപക്ഷേ വീട്ടമ്മയായി മാറിയിട്ടുണ്ടാവാം. നയന്‍സ് പറയുന്നു.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇലക്ട്രയിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു നടിയെന്ന നിലയില്‍ തന്റെ അഭിനയ മികവ് വെളിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇലക്ട്രയെന്ന് നയന്‍സ് പറയുന്നു.


Click it and Unblock the Notifications











