ബലാത്സംഗ രംഗത്തില്‍ അഭിനയിക്കാന്‍ പത്മപ്രിയ തയാര്‍?
തുടര്‍ച്ചയായി തമിഴ് ചിത്രങ്ങല്‍ പത്മപ്രിയ നിരസിയ്‌ക്കുന്നതിന്റെ കാരണങ്ങള്‍ ആദ്യമൊന്നും തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പിടി കിട്ടിയിരുന്നില്ല.
എന്നാല്‍ ബോളിവുഡില്‍ കാലുറപ്പിയ്‌ക്കാനുള്ള നടിയുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് ഇവര്‍ക്ക് മനസിലായി. ഈയിടെ അര്‍ജ്ജുന്‍ നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവും പത്മപ്രിയ നിരസിച്ചിരുന്നു.
ചിത്രത്തിലെ ചില ഗാനരംഗങ്ങളില്‍ വസ്‌ത്രധാരണം ആഭാസകരമെന്നായിരുന്നു നടിയുടെ പരാതി. ഇതിന് ഒട്ടേറെ പേരുടെ വിമര്‍ശനവും നടിയ്‌ക്ക് ഏല്‌ക്കേണ്ടി വന്നു. അതെ സമയം ബോളിവുഡില്‍ നിന്നും ഒട്ടേറെ അവസരങ്ങളാണ നടിയെ തേടിയെത്തുന്നത്.
മൃഗം എന്ന ചിത്രത്തിലെ പ്രകടനമാണ് നിര്‍മാതാക്കളെ പത്മപ്രിയയിലേക്ക് ആകര്‍ഷിച്ചത്. നിലവില്‍ മൂന്ന് ഹിന്ദി ചിത്രങ്ങളിലേക്കാണ് പത്മയെ തേടിയെത്തിയിട്ടുള്ളത്.
മൂന്ന് ചിത്രങ്ങളുടെയും പ്രത്യേകത മൂന്നിലും ബലാത്സംഗ രംഗങ്ങള്‍ ഉണ്ടെന്നതാണ്. കോളിവുഡില്‍ തുണി കുറഞ്ഞു പോയെന്നാരോപിച്ച സിനിമ ഉപേക്ഷിച്ച താരം ബോളിവുഡില്‍ എന്തു ചെയ്യുമെന്ന് ഉറ്റു നോക്കുകയാണ് ചലച്ചിത്ര ലോകം.


Click it and Unblock the Notifications











