»   » പ്രഭു ഹന്‍സികയ്‌ക്കൊപ്പം; നയന്‍സിന് കലി

പ്രഭു ഹന്‍സികയ്‌ക്കൊപ്പം; നയന്‍സിന് കലി

Posted By:
Subscribe to Filmibeat Malayalam
Nayantara-Prabhu Deva
കൊണ്ടുപിടിച്ച പ്രണയവും വിവാദവും പുരോഗമിക്കുന്നതിനിടെ കോളിവുഡിലെ പ്രണജോഡികളായ നയന്‍താരയും പ്രഭുദേവയും തമ്മില്‍ത്തല്ലും തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.

എങ്കേയും കാതല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടുപേരം തമ്മില്‍ നല്ല രൂക്ഷമായ വാക്പയറ്റ് നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇവിടത്തെ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണത്രേ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നത്.

പ്രശ്‌നമെന്താണെന്നതാണ് വിചിത്രം എങ്കേയും കാതലിലെ നായിക ഹന്‍സിക മൊത്‌വാനിയുമൊത്തെ പ്രഭുദേവ ഹൈദരാബാദില്‍ കറങ്ങുന്ന കാര്യം ചെന്നൈയിലിരിക്കുന്ന നയന്‍താരയുടെ ചെവിയിലെത്തി. ഉടന്‍ തന്നെ നയന്‍സ് വിമാനം കയറി ഹൈദരാബാദില്‍ എത്തി പ്രഭുദേവയെ കണക്കിന് ശകാരിച്ചുവത്രേ.

പ്രഭുദേവ താമസിക്കുന്ന ഹോട്ടലില്‍ എത്തിയ നയന്‍സ് ഉടന്‍തന്നെ വഴക്ക് തുടങ്ങുകയായിരുന്നുവത്രേ. ഒരുമണിക്കൂറോളം രണ്ടുപേരും തമ്മില്‍ തര്‍ക്കം തുടര്‍ന്നുവെന്നാണ് ഹോട്ടലില്‍ നിന്നുള്ള വിവരം.

ജയം രവി നായകനാകുന്ന എങ്കേയും കാതല്‍ എന്ന സിനിമയിലെ നായികയായെത്തുന്ന ഹന്‍സികയെ പ്രഭുദേവയ്ക്ക് പെരുത്ത് പിടിച്ച മട്ടാണ്, ഹന്‍സിക നല്ല നടിയാണെന്ന് പ്രഭുദേവ ഇതിനകം പലവട്ടം പറഞ്ഞുകഴിഞ്ഞു. തന്റെ സുഹൃത്തായ നടന്‍ വിജയ് അഭിനയിക്കുന്ന പുതിയ ചിത്രത്തിലേയ്ക്ക് പ്രഭുദേവ ഹന്‍സികയെ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ശ്രുതിയുണ്ട്.

എന്തായാലും ഹന്‍സിക-പ്രഭുദേവ സൗഹൃദം നയന്‍സിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയെന്ന് ചുരുക്കം. എന്തായാലും ഇതെല്ലാം കേട്ട് സന്തോഷിക്കുന്ന ഒരാള്‍ ചെന്നൈയിലുണ്ട്. പ്രഭുദേവയുടെ ഭാര്യ റംലത്ത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam