»   » പണം കിട്ടിയില്ല; കുഞ്ചിയമ്മയാവാന്‍ ഉര്‍വ്വശിയില്ല

പണം കിട്ടിയില്ല; കുഞ്ചിയമ്മയാവാന്‍ ഉര്‍വ്വശിയില്ല

Posted By:
Subscribe to Filmibeat Malayalam
Urvashi
ഉര്‍വ്വശിയെ കേന്ദ്ര കഥാപാത്രമാക്കി പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കള്‍. എന്നാല്‍ പ്രതിഫല പ്രശ്‌നത്തെ തുടര്‍ന്ന് കുഞ്ചിയമ്മയെ ഉര്‍വ്വശി കയ്യൊഴിഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത.

15 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിലേയ്ക്ക് നടിയെ കരാര്‍ ചെയ്തത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിഫലം എട്ടു ലക്ഷമാക്കി ചുരുക്കണമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചുവത്രേ.

ഇതിന് ഉര്‍വ്വശി വഴങ്ങിയെങ്കിലും തനിയ്ക്ക് അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് ആയി വേണമെന്ന് നടി നിര്‍മ്മാതാക്കളെ അറിയിച്ചു. ഇതിന് നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. അഡ്വ ാന്‍സായി അഞ്ച് ലക്ഷം കിട്ടില്ലെന്നറിഞ്ഞ നടി കുഞ്ചിയമ്മയെ ഉപേക്ഷിയ്ക്കുകയായിരുന്നത്രേ.

മുന്‍പ് താന്‍ കമ്മിറ്റ് ചെയ്ത തെലുങ്ക് ചിത്രം പൂര്‍ത്തിയാക്കാനുണ്ടെന്നും അതിനാല്‍ കുഞ്ചിയമ്മയുമായി സഹകരിയ്ക്കാനാവില്ലെന്നും നടി ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ അറിയിച്ചു കഴിഞ്ഞുവത്രേ.

സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രം എടുക്കാന്‍ കഴിയുമോ എന്ന ആശങ്ക മുന്‍പ് തന്നെ നിലനിന്നിരുന്നു. ഇപ്പോള്‍ ഉര്‍വ്വശി കൂടി പിന്‍മാറിയതോടെ ചിത്രം പുറത്തിറങ്ങാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

English summary
Actress Urvashi says no to her dream project Kunjiyammakku anju makkalanu due to financial disputes.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam