അങ്കിള്‍ സംശയം തീര്‍ക്കുന്നത് ഇങ്ങനെയാണ്

By Staff

പുതുമുഖ നടിമാരുമായി എളുപ്പം ലോഹ്യം കൂടുന്ന അങ്കിളാണ് ഈ കഥയിലെ നായകന്‍. നല്ല തിരക്കഥാകൃത്തിനെ ഭൂതക്കണ്ണാടി വെച്ചു നോക്കിയാലും കണ്ടു കിട്ടാത്ത മലയാള മണ്ണില്‍ അങ്കിള്‍ ഉജ്ജ്വലനായ കഥാകൃത്തും അതിനെക്കാള്‍ ഉജ്ജ്വലനായ സംവിധായകനുമാണ്. മാത്രമല്ല, എണ്ണം പറഞ്ഞ നായികമാരെ മലയാള സിനിമയ്ക്ക് നിവേദിച്ചിട്ടുണ്ട് ഈ അങ്കിള്‍. അതില്‍ ചില നായികമാരുടെ ഗോസിപ്പു കഥകളില്‍ ചെമ്പട്ടുടുത്ത് ഉറഞ്ഞു തുളളിയിട്ടുമുണ്ട്.

നറുംവെണ്ണയുടെ ലാവണ്യമുളള പുതിയ സുന്ദരിയാണ് ഈ കഥയില്‍ നായിക. അമ്പലവും സംഗീതവും പ്രണയവും കോലക്കുഴല്‍വിളിയുമായി അങ്കിള്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായികാ വേഷത്തില്‍ നറുംവെണ്ണ നടിച്ചിരുന്നു. അങ്കിള്‍ കണ്ടെടുത്ത പഴയ നായികമാരെപ്പോലെ സുന്ദരിയ്ക്കും ഇപ്പോള്‍ കൈനിറയെ ചിത്രങ്ങള്‍.

നടിക്ക് ചിത്രങ്ങളേറുമ്പോള്‍ നെഞ്ചിടിക്കുന്നത് നടിയുടെ അമ്മയ്ക്കാണ്. എടുത്ത പടങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടിയിട്ടും വിനയത്തിന് ഒരു കുറവുമില്ലാത്ത സംവിധായകന്റെ നിഷ്കളങ്കന്‍ ചിത്രത്തിലും നായിക നറുംവെണ്ണയാണ്. ഏതു ചിത്രത്തില്‍ അഭിനയിച്ചാലും ഓരോ സീനും അങ്കിളിനോട് ചോദിച്ച് ഉറപ്പു വരുത്തിയിട്ടേ നറുവെണ്ണ അഭിനയിക്കൂവത്രേ. ഫോണ്‍ വിളിയാണെങ്കിലോ മണിക്കൂറുകള്‍ പിന്നിട്ട് മുന്നേറും.

നടിയുടെ ഫോണ്‍ സംശയവും കൊഞ്ചിക്കുഴയലും കണ്ട് ആധികയറിയ മാതാവ് ഒരിക്കല്‍ ഒന്നുപദേശിച്ചു നോക്കി. എന്തു ഫലം. അപ്പുറത്ത് സാക്ഷാല്‍ അങ്കിളാണ്. സ്വന്തം കൈകൊണ്ട് നട്ടു നനച്ച് വളര്‍ത്തിയ മുല്ലയിലെ ആദ്യപൂ സ്വന്തം കൈകൊണ്ടിറുത്ത് സുഗന്ധം ആസ്വദിക്കുന്ന സാഹിത്യവൈഭവമുളള അങ്കിളെവിടെ, സെറ്റില്‍ മിഴുങ്ങസ്യാ വന്നിരുന്നുറങ്ങുന്ന സ്വന്തം അമ്മയെവിടെ.

കിടന്നു ചെലയ്ക്കാതെ മിണ്ടാതെങ്ങാനും ഒരിടത്തിരിക്കൂ തള്ളേയെന്ന് നറുംവെണ്ണ ചീറി. അമ്മയുടെ നാവിറങ്ങി. ഇപ്പോഴും അമ്മ കൂട്ടു പോകുന്നുണ്ട്, മകളുടെ സെറ്റുകളില്‍. സീന്‍ തീര്‍ന്നാല്‍ നടി മൊബെലെടുത്ത് ചെവിയോട് ചേര്‍ക്കും. മലയാള മണ്ണിന്റെ സുഗന്ധമുളള വാചകങ്ങള്‍ അപ്പുറത്തിരിക്കുന്ന അങ്കിള്‍ അങ്ങനെ പറയും. അതുകേട്ട് നറുംവെണ്ണയുടെ ഉടലുരുകും. കണ്ടിരിക്കുന്ന മാതാവിന്റെ ഉളളു പിടയും.

താന്‍ കണ്ടെത്തുന്ന പുതുമുഖ നടിമാരുടെ അഭിനയസംശയം തീര്‍ക്കാന്‍ ഈ അങ്കിളിന് പുതിയൊരു പദ്ധതിയുമുണ്ടത്രേ! ചില സംശയങ്ങള്‍ക്ക് മറുപടി സോദാഹരണ പ്രഭാഷണം വഴിയാണത്രേ നിര്‍വഹിക്കേണ്ടത്. അതിന് ചില വാഹനങ്ങളെയാണ് അങ്കിള്‍ ആശ്രയിക്കുന്നത്.

സെറ്റുകള്‍ക്ക് സമീപം അങ്കിളിന്റെ വാഹനം വരും. അങ്കിള്‍ വന്നെന്ന സന്ദേശം മൊബൈല്‍ വഴി പായും. പിന്നെ സംശയം തീര്‍ക്കുന്നത് വാഹനത്തിനുളളില്‍ വെച്ചാണ്. ഒന്നുകില്‍ അങ്കിളിന്റെ അല്ലെങ്കില്‍ പുതുമുഖ നടിയുടെ സംശയങ്ങളെല്ലാം തീര്‍ന്നാലേ അങ്കിള്‍ പിടിവിടൂവെന്നാണ് ഒരഭ്യുദയകാംക്ഷി രഹസ്യമായി താരമാതാവിനെ അറിയിച്ചത്.

മഞ്ജുഭാഷിണിയുടെ മണിയറയില്‍ ചില സംയുക്ത സംരംഭങ്ങള്‍ക്ക് തുടക്കമിട്ട് വിവാദങ്ങളില്‍ കയറിപ്പറ്റിയ ഈ അങ്കിള്‍ സ്വന്തമായി മുല്ലകൃഷി നടത്തിയതോടെയാണ് ഗോസിപ്പുകോളങ്ങളിലെ സുപ്രസിദ്ധനായത്. അടുത്ത പുതുമുഖ ചിത്രം വരെ ഈ നടിയുടെ സംശയങ്ങള്‍ തീര്‍ക്കാനാണത്രേ അങ്കിളിന്റെ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X