ആസിഫ് സ്വന്തം കുഴിതോണ്ടുന്നു?

ആരു ഫോണ്‍ വിളിച്ചാലും ആസിഫിനോട് സംസാരിക്കണമെങ്കില്‍ അല്പം വൈകും. തനിയ്ക്ക് ഗുണമുണ്ടെങ്കില്‍ മാത്രം ഫോണ്‍ അറ്റന്‍ഡ് ചെയ്താല്‍ മതിയെന്നതാണത്രേ യുവനടന്റെ പോളിസി.
ഒരു സ്ഥലത്ത് നിന്ന് ആസിഫ് മുങ്ങിയാല്‍ പിന്നെ കണ്ടുപിടിക്കാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും കഴിയില്ല. കേരള സ്‌ട്രൈക്കേഴ്‌സ് അംഗങ്ങള്‍ക്കും അമ്മ സംഘടനാ നേതാക്കള്‍ക്കും ഇക്കാര്യം നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്.
മുങ്ങണമെങ്കില്‍ പല വഴികളുണ്ട്. ഫോണ്‍ ഓഫാക്കി വയ്ക്കുകയാണ് നല്ല മാര്‍ഗ്ഗം. എന്നാല്‍ ആസിഫ് അടുത്തിടെ പ്രയോഗിച്ചത് മറ്റൊരു തന്ത്രമാണ്. സംവിധായകന്‍ മോഹനനെ തന്റെ അടുക്കലേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം അവിടെ നിന്ന് സ്ഥലം വിട്ടു യുവനടന്‍.
പണം മാത്രം 'ഉന്ന'മിട്ട് എന്തുകോലവും കെട്ടാന്‍ ആസിഫ് തയ്യാറായാല്‍ അത് പിഴച്ചു പോവുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ചില സിനിമകള്‍ നല്‍കുന്ന പാഠം.
തനിയ്ക്കിണങ്ങാത്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുകയും യാതൊരു മാനദണ്ഡവുമില്ലാതെ പ്രതിഫലം ഉയര്‍ത്തുകയും ചെയ്താല്‍ അത് പുറത്തേയ്ക്കുള്ള വഴിയാവും തുറക്കുക എന്ന് ആസിഫ് ഓര്‍ക്കുക. ഇപ്പോള്‍ നിരന്തരം ശബ്ദിക്കുന്ന മൊബൈല്‍ അപ്പോള്‍ നിശബ്ദമാവും എന്ന് തിരിച്ചറിയുക.


Click it and Unblock the Notifications