കങ്കണയുമായി പ്രണത്തിലല്ലെന്ന് ജയം രവി
ബോളിവുഡ് താരം കങ്കണ റാവത്തുമായി താന് പ്രണയത്തിലാണെന്ന വാര്ത്തകള് ജയം രവി നഷേധിക്കുന്നു. കങ്കണയുമായി താനിയ്ക്ക് യാതൊരു വിധ ബന്ധങ്ങളും ഇല്ലെന്നാണ് രവി പറയുന്നത്.
രവിയോടൊപ്പം തന്നെ സഹോദരനും സംവിധായകനുമായ രാജയും രവിയുടെയും കങ്കണയുടെയും പ്രണയവാര്ത്ത നിഷേധിക്കുന്നുണ്ട്. മുംബൈയില് നിന്നുള്ള ഒരു മാഗസിനിലാണ് കങ്കണയും രവിയും പ്രണയത്തിലാണെന്നും ധാം ധൂമിന്റെ ചിത്രീകരണം കഴിഞ്ഞ് സെറ്റിന് പുറത്തുവച്ച് ഇവര് കണ്ടുമുട്ടാറുണ്ടെന്നും വാര്ത്ത വന്നത്.
തുടര്ന്ന് മിക്ക തമിഴ് മാധ്യമങ്ങളിലും പ്രണയവാര്ത്ത പ്രധാന്യത്തോടെ വന്നിരുന്നു. മാത്രമല്ല കങ്കണയെ കാണാനായി രവി ഇടക്കിടെ മുംബൈയില് വരാറുണ്ടെന്നും വാര്ത്തകള് പ്രചരിച്ചു.രവി നല്ല ഹൃദയമുള്ള ഒരാളാണെന്നും അദ്ദേഹത്തെ വിവാഹം ചെയ്യുന്ന പെണ്കുട്ടിയ്ക്ക് കിട്ടാന് പോകുന്നത് ഒരു നല്ല പങ്കാളിയെ ആണെന്നും കങ്കണയെ ഉദ്ധരിച്ചുകൊണ്ടും ഗോസിപ്പുകള് പുറത്തുവന്നു.
എന്നാല് കങ്കണയും താനും ഒരു ചിത്രത്തില് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ തങ്ങള്ക്കിടയില് ഒരു തരത്തിലുള്ള അടുപ്പവും ഇല്ലെന്നാണ് രവി പറയുന്നത്. രവി ഇപ്പോള് കരിയറില് മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും അതിലപ്പുറത്തുള്ള കാര്യങ്ങള്ക്കൊന്നും തല്ക്കാലം ശ്രദ്ധ കൊടുക്കാന് സമയമില്ലെന്നും സഹോദര് രാജയും പറയുന്നു. ഇതിലേതാണ് വിശ്വസിക്കേണ്ടതെന്ന വിഷമത്തിലാണ് ഇപ്പോള് തമിഴകത്തെ ഗോസിപ്പ് കൂട്ടം.


Click it and Unblock the Notifications











