»   » സല്‍മാനെക്കുറിച്ച് ചോദ്യം; കത്രീനയ്ക്ക് കണ്ണീര്‍

സല്‍മാനെക്കുറിച്ച് ചോദ്യം; കത്രീനയ്ക്ക് കണ്ണീര്‍

Posted By:
Subscribe to Filmibeat Malayalam
Katrina
കത്രീനയുമായുള്ള പ്രണയബന്ധം അവസാനിച്ചുവെന്ന് ഏതാനും നാളുകള്‍ക്ക് മുമ്പ് സല്‍ാമന്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേവരെ കത്രീന ഇക്കാര്യത്തെക്കുറിച്ച് ശബ്ദിച്ചിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് കത്രീനയെ ഒരു വാര്‍ത്താസമ്മേളനത്തിനിടെ ഒത്തുകിട്ടി. എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് സല്‍മാനുമായുള്ള ബന്ധം അവസാനിപ്പിച്ചോ എന്നതായിരുന്നു.

വ്യക്തിജീവിതത്തെക്കുറിച്ച് തുടരെത്തുടരെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ കത്രീന പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പരസ്യമായി കരഞ്ഞു.

സല്‍മാന്‍ പരസ്യമായി പറഞ്ഞകാര്യത്തെക്കുറിച്ച് എല്ലാവരും എന്നോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ വല്ലാതെ വിഷമിക്കുന്നു. വ്യക്തിജീവിതത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം നല്‍കാന്‍ കഴിയില്ല-വിതുമ്പിക്കൊണ്ട് കത്രീന പറഞ്ഞു.

മാത്രമല്ല വ്യക്തിജീവിതത്തെക്കുറിച്ചല്ല നടിയെന്ന നിലയിലുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാത്രമേ താന്‍ ഇനി ഉത്തരം പറയുകയുള്ളുവെന്നും സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കില്ലെന്നും കത്രീന പറഞ്ഞു.

ഇതേവരെ എല്ലാകാര്യങ്ങളും രഹസ്യമാക്കിവച്ചിട്ട് ഒരു ദിവസം ഇരുവരും പിരിഞ്ഞകാര്യം സല്‍മാന്‍ പരസ്യമാക്കിയത് ശരിയായില്ലെന്നാണ് കത്രീനയുടെ സുഹൃത്തുക്കള്‍ പലരും പറയുന്നത്.

സല്‍മാനുമായി പ്രണയത്തിലായിരുന്നപ്പോഴും ബന്ധം പ്രശ്‌നത്തിലകപ്പെട്ടപ്പോഴുമെല്ലാം കത്രീന മാന്യമായി എല്ലാം മാധ്യമങ്ങളില്‍ നിന്നും മറച്ചുവച്ചിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam