വിദ്യയുമായി രഹസ്യബന്ധമില്ലെന്ന്‌ മാധവന്‍
ബോളിവുഡ് താരം വിദ്യാ ബാലനുമായി തനിയ്ക്ക് രഹസ്യ ബന്ധമൊന്നുമില്ലെന്ന് മാധവന്.
ഒരു അഭിമുഖത്തിനിടെയാണ് വിദ്യാ ബാലനുമായി തനിയ്ക്ക് രഹസ്യ ബന്ധമുണ്ടെന്ന വാര്ത്ത മാധവന് നിഷേധിച്ചത്.
വിദ്യ എന്റെ അടുത്ത സുഹൃത്താണ്, അത്ര മാത്രമേ ഞങ്ങള് തമ്മിലുള്ളൂ. അഭിനയിക്കുമ്പോള് ഞങ്ങള് തമ്മിലുള്ള രസതന്ത്രം മികച്ചതാണെന്ന് തോന്നുന്നു. അടുത്തു തന്നെ ഞങ്ങള് നായികാനായകന്മാരായെത്തുന്ന ചിത്രം ബോളിവുഡിലുണ്ടാകും-മാധവന് പറഞ്ഞു
മാധവനും വിദ്യയും ഒരുമിച്ചഭിനയിച്ച എയര്ടെല് മൊബൈലിന്റെ പരസ്യങ്ങള് ഏറെ ശ്രദ്ധ നേടിയിരുന്നു.
തമിഴില് മാധവന്റെ അടുത്ത ചിത്രം ഗുരു എന് ആള് അടുത്തയാഴ്ച റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ദീപാവലിയ്ക്ക് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല് മാറ്റിവെയ്ക്കുകയായിരുന്നു. മംമ്തയാണ് ഈ ചിത്രത്തില് മാധവന്റെ നായികയായെത്തുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
മംമ്തയുടെ ഗ്ലാമര് ചിത്രങ്ങള്


Click it and Unblock the Notifications