»   » ലോകസുന്ദരിയുമായുള്ള പ്രണയത്തിന് മുമ്പ് സല്‍മാന്‍ ഖാന്റെ വിവാഹം നിശ്ചയിച്ചിരുന്നു!

ലോകസുന്ദരിയുമായുള്ള പ്രണയത്തിന് മുമ്പ് സല്‍മാന്‍ ഖാന്റെ വിവാഹം നിശ്ചയിച്ചിരുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചോദിക്കുന്നവരോട് വലിയ താല്‍പര്യം കാണിക്കാത്തയാളാണ് സല്‍മാന്‍ ഖാന്‍. സിനിമയില്‍ പ്രണയങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും അതിന് ആയുസ് വളരെ കുറവാണ്. അത് പോലെയാണ് സല്‍മാന്റെ പ്രണയബന്ധങ്ങളും. വിവാഹ തീയതി വരെ പ്രഖ്യാപിച്ചിട്ട് മുടങ്ങി പോയ സല്‍മാന്‍ ഖാന്റെ പ്രണയത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ?

സിനിമയ്ക്ക് വേണ്ടി മൂക്കുത്തിയും കമ്മലും ഇട്ടു! ഇരിക്കാനും നില്‍ക്കാനും കഴിയാതെ ആമിര്‍ ഖാന്‍!

ഒടുവില്‍ നടിയ്ക്കും പ്രതികരിക്കേണ്ടി വന്നു! കൈവിടാതെ പിന്തുണയുമായി കൂടെ അവരുമുണ്ട്!!!

ഒരിക്കല്‍ ബോളിവുഡിന്റെ മസില്‍മാന്‍ വിവാഹം കഴിക്കാനായി ഒരുങ്ങിയിരുന്നു. 1994 മേയ് 27 ന് സല്‍മാനും നടി സംഗീത ബിജലാനിയും തമ്മിലാണ് വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ അത് മുടങ്ങി പോവുകയായിരുന്നു.

സല്‍മാന്റെ വിവാഹം

ബോളിവുഡിന്റെ മസില്‍മാനായ സല്‍മാന്‍ ഖാന്‍ വിവാഹ സ്വപ്‌നങ്ങളുമായി നടന്ന ഒരു കാലമുണ്ടായിരുന്നു. താന്‍ വിവാഹത്തിന് ഒരുക്കമാണെന്ന് താരം മുമ്പ് പലപ്പോഴും വ്യക്തമാക്കുകയും ചെയ്തിരുന്നു.

സംഗീത ബിജലാനി ആവാം

താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെങ്കില്‍ ചിലപ്പോള്‍ അത് സംഗീത ബിജലാനി ആവാമെന്ന് താരം വെളിപ്പെടുത്തിയിരുന്നു. അതിനര്‍ത്ഥം ഇരുവരും പ്രണയത്തിലാണെന്നും ഉടനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമായിരുന്നു.

വിവാഹ തീയതി

ഇരു താരങ്ങളുടെയും വിവാഹ തീയതി വരെ തീരുമാനിച്ചിരുന്നു. 1994 മേയ് 27 ന് സല്‍മാന്‍ സംഗീതയെ വിവാഹം കഴിക്കുമെന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.

കാര്‍ഡുകള്‍ അച്ചടിച്ചു

സല്‍മാന്റെയും സംഗീതയുടെയും വിവാഹ തീയതി വെച്ചിട്ടുള്ള കാര്‍ഡുകളും അച്ചടിച്ച് പുറത്തിറക്കിയിരുന്നു. കരണ്‍ ജോഹറുമായി നടത്തിയ ചാറ്റ് ഷോയില്‍ സല്‍മാന്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു.

ബയോഗ്രാഫിയില്‍ വരെ എഴുതിയിരുന്നു

സല്‍മാന്‍ ഖാന്റെ ബയോഗ്രാഫിയില്‍ വരെ വിവാഹ തീയതി എഴുതിയിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു അക്കാര്യങ്ങളെല്ലാം തകിടം മറിഞ്ഞ് വിവാഹം മുടങ്ങി പോയത്.

വിവാഹം മുടങ്ങാന്‍ കാരണം

അക്കാലത്ത് താന്‍ നന്നായി നുണ പറയുമായിരുന്നു. എല്ലാകാര്യങ്ങളിലും വീഴ്ച വരുത്തുന്ന സ്വഭാവമായിരുന്നു തനിക്ക്. അതോടെ ആ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നെന്നാണ് താരം തന്നെ പറയുന്നത്.

ഞാന്‍ അഹങ്കാരിയാണ്

ഒരു അഭിമുഖത്തിനിടെയാണ് സല്‍മാന്‍ ഖാന്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിരുന്നത്. അതിനൊപ്പം താനൊരു അഹങ്കാരിയാണെന്നും മോശപ്പെട്ടവനാണെന്നും വഷളനാണെന്നുമെക്കെ താരം പറഞ്ഞിരുന്നു.

എല്ലാവരോടും അകലം പാലിക്കുകയാണ്

ഇപ്പോള്‍ താന്‍ എല്ലാ ബന്ധങ്ങളിലും അകലം പാലിക്കുകയാണ്. തന്റെ സുഹൃത്തുക്കളുടെ പെരുമാറ്റം എപ്പോഴാണ് മാറുന്നതെന്ന പറയാന്‍ പറ്റില്ല. അതിനാല്‍ അവരോടും തന്റെ പരിചയക്കാരോടുമെല്ലാം താന്‍ അകലം പാലിക്കുകയാണെന്നും താരം പറയുന്നു.

English summary
27 MAY 1994 Was The Wedding date I Want To Marry, It Could Be Sangeeta Bijlani Or...: Salman Khan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam