For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറ്റിച്ചേ, നമിതയെ പറ്റിച്ചേ...............

  By പരദൂഷണന്‍
  |

  പണവും പ്രശസ്തിയുമാണ് സിനിമ നല്‍കുന്ന പ്രതിഫലങ്ങള്‍. തമിഴിലും തെലുങ്കിലും നായികമാര്‍ പണവും പ്രശസ്തിയും കൊയ്തുവാരുന്നത് ധരിക്കുന്ന വസ്ത്രത്തിന്റെ അളവ് പരമാവധി കുറച്ചാണ്. എത്ര വസ്ത്രം കുറയ്ക്കുന്നോ, അത്രയും പണം കിട്ടും. സിനിമ മൊഴിമാറി ഭാഷയുടെ അതിരുകള്‍ കടന്ന് മുന്നേറും.

  ആ കൂട്ടത്തിലെ പുതിയ സെന്‍സേഷനാണ് നമിത. ബില്ലയിലെ അല്‍പ വസ്ത്രത്തിന്റെ അളവില്‍ സാക്ഷാല്‍ നയന്‍താരയുമായാണ് നമിത മല്‍സരിച്ചത്. അസാരം കൊഴുപ്പടിഞ്ഞ മേനിയായതിനാല്‍ കാമറയ്ക്ക് യഥേഷ്ടം മേ‍ഞ്ഞു നടക്കാനുളള വകുപ്പ് നമിതയിലുണ്ട്. സ്ലിം ബ്യൂട്ടിയില്‍ വലിയ താല്‍പര്യമില്ലാത്തവരാണ് ഭൂരിപക്ഷം പ്രേക്ഷകരുമെന്നാണത്രേ കണക്ക്. തിരശീലയില്‍ ദുര്‍മേദസ് ഇളകിത്തുളളുമ്പോള്‍ പ്രേക്ഷകഹൃദയം അത്യുച്ചത്തില്‍ മിടിക്കും.

  പണം മോഹിച്ച് ചിത്രത്തില്‍ തുണിയെത്രയും കുറയ്ക്കാന്‍ തയ്യാറായ നമിതയ്ക്ക് കന്നഡയില്‍ ഈയിടെ ഒരക്കിടി പറ്റി. നമിതയുടെ മേനിയഴകില്‍ നിലം തൊടാതെ പറക്കുന്ന ചിത്രമാണ് നീലകണ്ഠ. കന്നഡയിലും തെലുങ്കിലും സര്‍വകാല റിക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ത്ത ഈ ചിത്രം തമ്പുരാട്ടി എന്ന പേരില്‍ മലയാളത്തിലും മൊഴിമാറി ഉടന്‍ എത്തും.

  നീലകണ്ഠയില്‍ നമിതയ്ക്ക് പറ‍ഞ്ഞ പ്രതിഫലം നല്‍കിയില്ലെന്നാണ് പുതിയ വിവാദം. രാജവംശത്തില്‍ പിറന്ന അതിസുന്ദരിയായ യുവതിയുടെ വേഷമാണ് നമിതയ്ക്ക് ഈ ചിത്രത്തില്‍. അഭ്യസ്ത വിദ്യനും സുന്ദരനും വിദേശ വിദ്യാഭ്യാസം കിട്ടിയവനുമായ നായകനെ വളയ്ക്കാന്‍ ശ്രമിക്കുന്ന രാജകുമാരിയായി നമിത അക്ഷരാര്‍ത്ഥത്തില്‍ അരങ്ങു തകര്‍ത്തിട്ടുണ്ട് നീലകണ്ഠയില്‍.

  അരയിലും മാറത്തുമായി ഏതാനും ഇഞ്ച് സ്ഥലം ഒഴിച്ച് ബാക്കിയത്രയും നമിത നീലകണ്ഠയില്‍ പൊതു ദര്‍ശനത്തിന് വെച്ചിട്ടുണ്ട്. തെലുങ്കനും കന്നഡിഗയും തീയേറ്ററില്‍ നിന്നിറങ്ങാതെ കിടന്നാണ് ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാക്കി വളര്‍ത്തിയത്. സിനിമയ്ക്കു വേണ്ടി ഏറ്റവും വലിയ ത്യാഗം ചെയ്ത നമിത, പ്രതിഫലമില്ലാതെ പുറത്തും.

  പറ്റിയത് പറ്റി. ഇനിയീ അക്കിടി തനിക്ക് പിണയരുതെന്ന് നമിത തീരുമാനമെടുത്തിട്ടുണ്ട്. രൊക്കം പണം അഡ്വാന്‍സായി കിട്ടിയാലേ ഇനി നമത സെറ്റിലെത്തൂ. ഇന്നു രൊക്കം നാളെ കടം എന്നതാണ് നമിതയുടെ പുതിയ പോളിസി.

  അതല്ലേ നല്ലത്. തന്റെ സുന്ദരമായ മേനി എത്രവേണേലും കാട്ടാന്‍ നമിത തയ്യാര്‍. പറഞ്ഞ പണം പ്രതിഫലം നല്‍കാതെ അവരെ പറ്റിക്കുന്നത് മോശപ്പെട്ട പണി തന്നെ. നമിതയായാലും നയന്‍താരയായാലും കാറ്റുളളപ്പോഴേ കാര്യം നടക്കൂ. പറ്റിച്ചിട്ട് പോകാന്‍ ആരെയും അനുവദിക്കരുതെന്നേ പരദൂഷണനും പറയുന്നുളളൂ.

  Read more about: namita
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X