മമ്മൂട്ടിച്ചിത്രത്തില്‍ നിന്നും നയന്‍സ് പിന്മാറി

By Lakshmi

Nayantara
കാമുകന്‍ പ്രഭുദേവയുടെ നിര്‍ദ്ദേശ പ്രകാരം നയന്‍താര ഏറ്റെടുത്ത ചിത്രങ്ങള്‍ പോലും നയന്‍താര ഉപേക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പുതിയ ചിത്രങ്ങളിലേയ്ക്കുള്ള ക്ഷണം നയന്‍സ് നിരസിക്കുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉദയനിധി സ്റ്റാലിന്‍ നായകനായ ചിത്രം നിരസിച്ചതായിരുന്നു ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്ത. ഇപ്പോഴിതാ മലയാളത്തിലെ ഒരു പുതിയ ചിത്രവും നയന്‍സ് ഉപേക്ഷിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മതിലുകള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ മതിലുകള്‍ക്കപ്പുറം എന്ന ചിത്രമാണ് നയന്‍സ് വേണ്ടെന്ന് വച്ചത്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നായികയായ നാരായണിയെ അവതരിപ്പിക്കാനായിരുന്നു നയന്‍സിനെ ക്ഷണിച്ചിരുന്നത്.

അഭിനയിക്കാമെന്ന് നയന്‍സ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണത്രേ നയന്‍സ് പറയുന്നത്. നവാഗതനായ പ്രസാദാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തിന് രണ്ടാംഭാഗമൊരുക്കുന്നത്.

നയന്‍താര ചിത്രം ഉപേക്ഷിച്ച സ്ഥിതിയ്ക്ക് ബോളിവുഡ് താരമായ തബു ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പരിണനയിലാണത്രേ.

ആദ്യം നാരായണിയാവാന്‍ വിദ്യാ ബാലനെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ വിദ്യ പിന്മാറിയപ്പോഴാണ് നയന്‍സിന് നറുക്കുവീണത്. ചിത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അതില്‍ അഭിനയിക്കാമെന്ന് നയന്‍സ് വാക്കു നല്‍കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X