സ്വാമിയ്‌ക്കൊപ്പമില്ലെന്ന് പത്മപ്രിയ
കവിളത്ത് ഒരെണ്ണം കിട്ടിയതിന്റെ ചൂടാറും മുമ്പേ സ്വാമി തന്നെ തേടി തേടിയെത്തുമെന്ന് പത്മപ്രിയ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.
തന്റെ രണ്ടാമത്തെ ചിത്രത്തിലും പത്മപ്രിയയെ നായികയാക്കാനാണ് സ്വാമി താരത്തെ തേടിയെത്തിയത്.
കരിയറിലെ ആദ്യത്തെ ചിത്രമായ മൃഗത്തിന്റെ ഷൂട്ടിംഗിനിടെ പത്മപ്രിയയെ തല്ലിയ സംഭവത്തില്‍ ഒരു കൊല്ലത്തെ വിലക്ക് ശിക്ഷയായി ലഭിച്ച സ്വാമി കണ്ണില്‍ കണ്ടവരുടെയൊക്കെ കാലു പിടിച്ചാണ് വിലക്ക് ആറു മാസമാക്കി ചുരുക്കിക്കിട്ടിയത്. എന്നിട്ടാണിപ്പോള്‍ സ്വാമി പത്മയെ തേടി വീണ്ടുമെത്തിയത്.
രണ്ടാമത്തെ ചിത്രത്തില്‍ തീരുമാനിച്ചിരുന്ന നടി പിന്‍മാറിയപ്പോഴാണ് പത്മപ്രിയയെ തന്നെ നായികയാക്കാന്‍ സ്വാമി തീരുമാനിച്ചത്.
എന്നാല്‍ പണ്ടൊരണ്ണം കിട്ടിയതിന്റെ ഓര്‍മ്മയുള്ള പത്മയ്‌ക്ക് രണ്ടാമതൊന്ന് ഇക്കാര്യത്തില്‍ ആലോചിയ്‌ക്കാനുണ്ടായിരുന്നില്ല കൈയോടെ സ്വാമിയുടെ ചിത്രത്തില്‍ അഭിനയിക്കാനില്ലെന്ന് മറുപടി കൊടുത്തു.


Click it and Unblock the Notifications