പ്രണയ കലഹത്തിന് കാരണം പ്രഭുദേവ
അടുത്തിടെ ബോളിവുഡില്‍ നിന്നും പുറത്തു വന്ന ചൂടുള്ള വാര്‍ത്തയായിരുന്നു സല്‍മാന്‍ ഖാനും കത്രീനയും തമ്മിലുള്ള സൗന്ദര്യ പിണക്കം.
മസില്‍മാന്‍ കാമുകിയുടെ ചെകിടത്തൊന്ന് കൊടുത്തെന്നായിരുന്നു വാര്‍ത്ത. പക്ഷെ സംഭവം കത്രീന നിഷേധിച്ചതിനെ തുടര്‍ന്ന് ഇക്കാര്യം ആരും കാര്യമായി എടുത്തില്ല. എന്നാലിപ്പോള്‍ താരങ്ങള്‍ തമ്മിലുള്ള പിണക്കത്തിന്റെ പിന്നിലുള്ള കാര്യം പുറത്തായിരിക്കുന്നു.
സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്ന പ്രഭുദേവയാണ് വഴക്കിനു പിന്നിലുള്ള കാരണമത്രേ. തമിഴില്‍ വന്‍ വിജയമായ പോക്കിരി ഹിന്ദിയിലും പ്രഭു തന്നെയാണ് ഒരുക്കുന്നത്.
വാണ്ടഡ് ഡെഡ് ഓര്‍ എലൈവ് എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സല്‍മാന്റെ നായികയാകുന്നത് ജിയാ ഖാനാണ്. എന്നാല്‍ ചിത്രത്തില്‍ കത്രീനയെ ഐറ്റം നമ്പറിനായി കൊണ്ടു വരണമെന്ന് പ്രഭുദേവ ഖാനോട് ആവശ്യപ്പെട്ടിരുന്നു.
അക്കാര്യമേറ്റ സല്‍മാന്‍ കത്രീനയോട് ചിത്രത്തില്‍ ഒരു പാട്ടു രംഗത്തില്‍ അഭിനയിക്കണമെന്നാവശ്യപ്പെടുകയും ചെയ്‌തു. ആദ്യം വരാമെന്ന് സമ്മതിച്ചെങ്കിലും കത്രീന പിന്നീട് അതില്‍ നിന്നും പിന്‍മാറി. തന്റെ ഇപ്പോഴത്തെ ഇമേജിന് കോട്ടം തട്ടുമോയെന്ന പേടിയിലാണ് കത്രീന പിന്‍മാറിയത്.
ഇതിലുള്ള ദേഷ്യമാണ് ഖാനെ ഈ കടുംകൈയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് വര്‍ത്തമാനം. എന്തായാലും പിറ്റെ ദിവസം പ്രഭുദേവ തന്നെ കത്രീനയെ വിളിച്ച് സംസാരിയ്‌ക്കുകയും പിണക്കം മാറി കത്രീന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിയ്‌ക്കുകയും ചെയ്‌തു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications