റോമയ്‌ക്ക്‌ പ്രണയപ്പനി?
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമാ ലോകത്ത് ഒരു പ്രണയം പൂവിടുന്നതിന്റെ സൂചനകള്.
നോട്ട്ബുക്കിലൂടെ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലം കൊണ്ടു തന്നെ തന്നെ മലയാളി പ്രേക്ഷകന്റെ മനം കവര്ന്നെടുത്ത റോമയെ ചുറ്റിപ്പറ്റിയാണ് പുതിയ പ്രണയകഥകള് പരക്കുന്നത്.
കൊച്ചിയിലെ ഒരു യുവ ബിസിനസ്സുകാരനുമായി നടി പ്രണയത്തിലാണെന്നാണ് പുതിയ ഗോസിപ്പ്.
റോമ ഇപ്പോള് അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന ലോലിപോപ്പിന്റെ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില് ഇയാള് നിത്യസന്ദര്ശനകനാണെന്നും വാര്ത്തയുണ്ട്. അനീഷ് എന്നാണീ ഭാഗ്യവാന്റെ പേരത്രേ.
റോമയെ സെറ്റില് കൊണ്ടുവരുന്നതും പോകുന്നതും ഇപ്പോള് അനീഷ് തന്നെയാണ്. ഷൂട്ടിംഗ് ഇടവേളകളില് ഇവരൊരുമിച്ചാണ് സമയം ചെലവിടുന്നതെന്നും റിപ്പോര്ട്ടുകളുണ്ട്.
മകള്ക്ക് വയസ്സ് 25 ആയെന്നും അവളുടെ സന്തോഷത്തിനപ്പുറം എനിയ്ക്കൊന്നുമില്ലായെന്നുമാണ് റോമയുടെ മാതാവ് പ്രണയ വാര്ത്തയോട് പ്രതികരിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications