കരീന-സെയ്‌ഫ് ബന്ധം ഉലയുന്നുവെന്ന് സൂചന
ബോളിവുഡ് കമിതാക്കളായ കരീനയുടെയും സെയ്‌ഫ് അലിഖാന്റെയും ബന്ധം ഉലയുന്നതായി റിപ്പോര്‍ട്ട്. കരീനയുടെ വ്യക്തിപരമായ പലകാര്യങ്ങളിലും സെയ്‌ഫ് നിയന്ത്രണം ഏര്‍പ്പെടുന്നതാണത്രേ പ്രശ്‌നമായിരിക്കുന്നത്.
കരീന തന്നെ വിട്ടുപോകുമോയെന്ന് ഭയന്ന് ഏല്ലായ്‌പ്പോഴും സെയ്‌ഫ് ഫോണ്‍ ചെയ്‌തികൊണ്ടിരിക്കും. സെയ്‌ഫിന്റെ ഇത്തരം പെരുമാറ്റങ്ങളൊക്കെ കരീനയെ യഥാര്‍ത്ഥത്തില്‍ മടുപ്പിക്കുന്നുവെന്നാണ് സൂചന.
ഈയിടെ രണ്ടുപേരും ചേര്‍ന്ന് ഒരു പാര്‍ട്ടിയ്‌ക്ക് പോയപ്പോള്‍ സെയ്‌ഫ് കരീനയെ തന്റെ അടുത്തുനിന്നും മാറാന്‍ അനുവദിച്ചില്ലത്രേ. തന്റെ കൂട്ടുകാരികളോട് മിണ്ടാന്‍ പോലും സെയ്‌ഫ് കരീനയെ സമ്മതിച്ചില്ല.
ഇത് കരീനയ്‌ക്ക് ഒട്ടും പിടിച്ചിട്ടില്ലത്രേ. സെയ്‌ഫിന്റെ സാന്നിധ്യം തന്നെ അസ്വസ്ഥയാക്കുന്നുവെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്നും പോകണമെന്നും താരം കാമുകനോട് ആവശ്യപ്പെട്ടിരുന്നുവത്രേ.
നാലുവര്‍ഷത്തെ പ്രായമുണ്ടായിരുന്ന ബന്ധമായിരുന്നിട്ടുകൂടി ഷാഹിദ് പൊസസ്സീവ് ആകുന്നുവെന്ന കാരണം പറഞ്ഞാണ് കരീന ആ ബന്ധം ഉപേക്ഷിച്ചത്.
ഇപ്പോള്‍ സെയ്‌ഫും നീങ്ങുന്നത് ഏതാണ്ട് ഈ വഴിയ്‌ക്കുതന്നെയാണ്. തന്നേക്കാള്‍ എത്രയോ ചെറുപ്പമായ കരീന തന്നെയുപേക്ഷിച്ച് മറ്റാരുടെയെങ്കിലും പിന്നാലെ പോയിക്കളയുമോയെന്നായിരിക്കും സെയ്‌ഫിന്റെ ഭയം. ഇരുവരുടെയും പോക്ക് എങ്ങോട്ടാണെന്ന് കാത്തിരുന്നുകാണാമെന്ന ഭാവത്തിലാണ് ബോളിവുഡിലെ ഗോസിപ്പ് കൂട്ടം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications