»   » കത്രീന കൈവിട്ടു; സല്‍മാന് പുതിയ കാമുകി

കത്രീന കൈവിട്ടു; സല്‍മാന് പുതിയ കാമുകി

Posted By: Staff
Subscribe to Filmibeat Malayalam
Salman and Zarine Khan
സല്‍മാന്‍ ഖാന്റെ ജീവിതത്തില്‍ ഒട്ടേറെ കാമുകിമാരുണ്ടായിട്ടുണ്ട്. ലോകസുന്ദരി ഐശ്വര്യ വരെ ആ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അവരോട് ആരോടും തോന്നാത്ത പ്രിയം സല്‍മാന് കത്രീനയോട് ഉണ്ടായിരുന്നു.

എന്നാല്‍ ഇടക്കിടെ ഉലഞ്ഞിരുന്ന ആ ബന്ധം ഇപ്പോള്‍ പൂര്‍ണമായും അവസാനിച്ചുവെന്നാണ് കേള്‍ക്കുന്നത്, മാത്രമല്ല സല്‍മാന്‍ പുതിയൊരു സുന്ദരിയെ കണ്ടെത്തുകയും ചെയ്തു.

സറീന്‍ ഖാന്‍ എന്ന നടിയാണ് ഇപ്പോള്‍ സല്‍മാന്റെ വിരല്‍ത്തുമ്പില്‍ത്തൂങ്ങി നടക്കുന്നത്. വീര്‍ എന്ന ചിത്രത്തില്‍ സറീന്‍ സല്‍മാനൊപ്പം അഭിനയിച്ചിരുന്നു. അന്നുണ്ടായിരുന്ന സൗഹൃദം ഇപ്പോള്‍ സല്‍മാന്‍ കാര്യമായൊന്നു പുതുക്കിയെടുത്തുവെന്നാണ് കേള്‍വി.

അടുത്തിടെ അമീര്‍ഖാന്‍ നല്‍കിയ ഒരു വിരുന്നിലും ഫിലിം അവാര്‍ഡ് നിശയിലുമെല്ലാം സല്‍മാന്‍ എത്തിയത് സറീനിനെയും കൂട്ടീയാണത്രേ. മറ്റു കാമുകിമാരുടെ ഇടയിലൂടെ പുതിയ കാമുകിയുടെ കൈയുംപിടിച്ച് നടന്നു സല്‍മാന്‍ സര്‍വ്വരുടെയും കണ്ണുതള്ളിച്ചുവെന്നാണ് കേള്‍ക്കുന്നത്.

ഇതിനിടെ സെറീനും തൊടുത്തുവിടുന്നുണ്ട് ചില വെളിപ്പെടുത്തലുകള്‍. തന്റെ ഗോഡ്ഫാദറാണ് സല്‍മാനെന്നും തന്റെ കരിയര്‍ പൂര്‍ണമായും സല്‍മാനോട് കടപ്പെട്ടിരിക്കുന്നെന്നും സറീന്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സല്‍മാന്‍ പറയാതെ താന്‍ അണുകിട ചലിക്കില്ലെന്നാണ് ഇപ്പോള്‍ സറീന്‍ പറയുന്നത്. കത്രീനയോട് തനിക്ക് സാമ്യമുണ്ടെന്ന് പലരും പറയുന്നുണ്ടെങ്കിലും കത്രീന എത്രയോ സുന്ദരിയാണെന്നും സെറീന്‍ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos