നടി സംഗീത രഹസ്യ വിവാഹം ചെയ്‌തു?
തെന്നിന്ത്യന് താരം സംഗീതയും പുതുമുഖ തമിഴ് ഗായകന് കൃഷും വിവാഹിതരായതായി റിപ്പോര്ട്ട്. എന്നാല് വിവാഹ വാര്ത്ത സംഗീതയും ക്രിഷും നിഷേധിച്ചു.
ഉന്നാലെ ഉന്നാലെ, വേട്ടയാട് വിളയാട് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാലപിച്ച് പ്രശസ്തിയിലേക്കുയര്ന്ന കൃഷ് തിരുപ്പതിയില് വെച്ച് സംഗീതയെ രഹസ്യ വിവാഹം ചെയ്തുവെന്നായിരുന്നു റിപ്പോര്ട്ടുകളുണ്ടായിരുന്നത്.
നടി മഹേശ്വരിയുടെ വിവാഹത്തില് പങ്കെടുക്കാനാണ് താന് തിരുപ്പതിയില് പോയതെന്നും ഇത്തരമൊരു വാര്ത്ത സൃഷ്ടിയ്ക്കപ്പെട്ടതില് താന് നിരാശനാണെന്നും കൃഷ് പറഞ്ഞു.
വീട്ടുകാരെ എതിര്ത്ത് വിവാഹം കഴിച്ചുവെന്ന് വാര്ത്തകള് കേട്ടപ്പോള് താന് കരഞ്ഞു പോയെന്ന് സംഗീത പറഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് താന് കുറച്ച് ദിവസം എവിഎം സ്റ്റുഡിയോയിലായിരുന്നുവെന്നും താരം പറയുന്നു.
മലയാളമുള്പ്പടെ തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള സംഗീതയുടെ വിവാഹവാര്ത്ത കാട്ടുതീ പോലെയാണ് പരന്നിരുന്നത്. മലയാളത്തില് എഴുപുന്ന തരകന്, ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയവയാണ് സംഗീത അഭിനയിച്ച പ്രമുഖ ചിത്രങ്ങള്.
അതെ സമയം വിവാഹ വാര്ത്ത പൂര്ണമായി നിഷേധിയ്ക്കപ്പെട്ടെങ്കിലും ഇരുവരും തമ്മില് കടുത്ത പ്രണയത്തിലാണെന്ന് സൂചനകളുണ്ട്.


Click it and Unblock the Notifications